Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെ ഭയന്ന് ഇറാക്കില്‍ നിന്ന് കൂട്ടപലായനം

ബാഗ്ദാദ്: ഐഎസ് ആക്രമണം ഭയന്ന് ഇറാഖില്‍ നിന്ന് ആളുകള്‍ കൂട്ടപലായനം നടത്തുന്നു. ഏകദേശം ഒരു ലക്ഷം ഇറാഖികളാണ് ആക്രമണം രൂക്ഷമായ അന്‍ബര്‍ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്തത് ഐഎസ് അന്‍ബറിന്‌സമീപമെത്തിയതായി പൊലീസ് വ്യക്തമാക്കി.

അന്‍ബര്‍ പിടിച്ചടക്കാനായി ഐഎസ് ആക്രമണം രൂക്ഷമായതിനാലാണ് കൂട്ടപലായനം. അന്‍ബര്‍ പ്രവിശ്യയിക്ക് അര കിലോ മീറ്റര്‍ അടുത്ത് വരെ ഐഎസ് എത്തി എന്നാണ് പൊലീസും പ്രവിശ്യ കൗണ്‍സിലും നല്‍കുന്ന വിവരം.

ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ താമസിക്കാന്‍ ക്യാമ്പുകളൊന്നും തന്നെയില്ല. മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ആയതിനാല്‍ അധികൃതരുടെ സഹായം ആവശ്യമാണെന്നും സ്വദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ഇറാഖ് സൈന്യവും ഐഎസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അന്‍വര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദ് എഎസ് കൈവശപ്പെടുത്തിയിരുന്നു. റമാദ് തിരിച്ചു പിടിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങള്‍ ഐഎസ് പിടിച്ചടക്കുന്നതു തടയാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കണെന്ന് പ്രദേശിക സുരക്ഷാ സേന അന്നു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+