ലക്ഷം ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് ഉൾപ്പെടെ റമദാൻ സമ്മാനങ്ങളുമായി യുഎഇ എക്സ്ചേഞ്ച് സമ്മർ പ്രമോഷൻ
ദുബായ്: പണമിടപാട് സംബന്ധമായ മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, പെയ്മെന്റ് സൊലൂഷൻസ് എന്നിവക്ക് കീർത്തി നേടിയ യുഎഇ എക്സ്ചേഞ്ച് ഈ റമദാനിലും യുഎഇ യിലെ ഉപഭോക്താക്കൾക്ക് വമ്പൻ സൗഭാഗ്യ സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നതായ് ബന്ധപ്പെട്ടവർ അറിയിച്ചു. 'വിൻ ബിഗ്. വിൻ മോർ' എന്ന സമ്മാനപദ്ധതിയിലൂടെ ഗ്രാൻഡ് പ്രൈസ് ഒരു ലക്ഷം ഡോളറാണ് മെഗാ വിജയികൾക്ക് ലഭിക്കുക. 6 പേർക്ക് 5,000 ഡോളർ വീതവും 45 പേർക്ക് 2,500 ഡോളർ വീതവും ഭാഗ്യസമ്മാനം.
ജൂൺ 16 വരെ ഏതെങ്കിലും ശാഖയിൽ നിന്നോ ഡിജിറ്റൽ പോർട്ടൽ വഴിയോ നടത്തുന്ന റെമിറ്റൻസ്, വിദേശ കറൻസി എക്സ്ചേഞ്ച്, ഗോക്യാഷ് കാർഡ് റീലോഡിങ് തുടങ്ങിയ ഇടപാടുകളും നാഷണൽ ബോണ്ട്സ് നിക്ഷേപം, സ്മാർട്ട് പേ വഴിയുള്ള ശമ്പളം പിൻവലിക്കൽ എന്നിവയും ഉൾപ്പെടുത്തിയാണ് സമ്മാനനിർണ്ണയം. 45 ദിവസത്തേക്ക് പ്രതിദിനം ഒരാൾക്ക് 2,500 ഡോളർ വീതവും 6 പേർക്ക് 5,000 ഡോളർ വീതം പ്രതിവാര സമ്മാനങ്ങളും നല്കിവരുന്നു. അന്തിമഘട്ടത്തിൽ ഒരു സൗഭാഗ്യവാന് ഒരു ലക്ഷം ഡോളർ മെഗാ സമ്മാനവും ലഭിക്കും. ശാഖകളിലും ഓൺലൈനിലും ഇടപാടുകാർക്ക് ആശ്ചര്യ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ചിന്റെ വളർച്ചയിൽ എപ്പോഴും കൂടെ നിൽക്കുന്ന ഉപഭോക്താക്കളുടെ ഇത്തവണത്തെ റമദാനും അവിസ്മരണീയമാക്കാൻ പാകത്തിൽ കൂടുതൽ വിജയാവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് 'വിൻ ബിഗ്. വിൻ മോർ' സമ്മാനപദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മെഗാ വിജയിയെ കൂടാതെ പ്രതിവാര - പ്രതിദിന നറുക്കെടുപ്പുകളും സർപ്രൈസ് സമ്മാനങ്ങളുമൊക്കെ ഉൾപ്പെടുത്തിയത് അതുകൊണ്ടാണെന്നും യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായേദ് പറഞ്ഞു. മുപ്പതിലേറെ വിജയികൾ ഇതിനകം സമ്മാനിതരായിട്ടുണ്ട്. ചെറി ആൻ അൽവാറീക്കോ (ഫിലിപ്പൈൻസ്), മുഹമ്മദ് എൽഷെറിഫ് മഹ്‌മൂദ് (ഈജിപ്ത്) എന്നിവരാണ് പ്രതിവാരസമ്മാനമായ 5,000 ഡോളർ വീതം സ്വീകരിച്ചത്.

2500 ഡോളർ വീതമുള്ള പ്രതിദിന സമ്മാനം നേടിയവരിൽ ആദിത്യ നാമ്പുണ്ടറെ (തായ്‌ലൻഡ്) അബ്ദുൽ ഹമീദ് നൂർ, മുഹമ്മദ് റാഷിദ് ഖാൻ ഷാൻ (പാക്കിസ്ഥാൻ), അബ്ദുൽ റഹ്‌മാൻ ഹംസ, ബൽവീന്ദർ സിംഗ് (ഇന്ത്യ), ഗണേഷ് കപാറേൽ കെവാത് (നേപ്പാൾ), പാട്രിക് വെവേറു (കെനിയ), പ്രസന്ന ചന്ദൻ ഡിസിൽവ (ശ്രീലങ്ക), റായിദ് ഖാദർ ഫയ്യാദ് മഹമീദ് (ജോർദാൻ), റോളണ്ടോ ടിലക്കസ് ഡെലാ ക്രൂസ് (ഫിലിപ്പൈൻസ്), സദ്ദാം ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരും ഉൾപ്പെടുന്നു.












Click it and Unblock the Notifications