രമേശ് ചെന്നിത്തല 18 ന് ബഹറിനിലെത്തും.
മനാമ: കേരള ആഭ്യന്തര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല ഈ മാസം 18 ന് വെള്ളിയാഴ്ച ബഹറിനിലെത്തും. സ്വകാര്യ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിയെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒഐസിസി ദേശീയ കമ്മിറ്റി അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് അദ്‌ലിയ ബാംഗ്‌സാംഗ്തായി ഹോട്ടലില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ബഹറിനിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പൊതു സമ്മേളനത്തോടനുബന്ധിച്ച് വിവിധ കാലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം ജനറല്‍ കണ്‍വീനര്‍ ലത്തീഫ് ആയഞ്ചേരി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39605806,39288712,39158250 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications