ജനദ്രോഹ നടപടികളില്‍ മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് രമേശ് ചെന്നിത്തല
ഷാര്‍ജ: നരേന്ദ്രമോദി നോട്ട് പിന്‍വലിച്ചും പിണറായി വിജയന്‍ അരി പിന്‍വലിച്ചും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇരുവരുടെയും പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ദ്രോഹമായിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഷാര്‍ജയില്‍ കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാസാസ്‌കാരിക സംഘടനായായ ഇന്‍കാസിന്റെ കേന്ദ്ര കമ്മിറ്റി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
തുഗല്‍ക്കിന്റെ പരിഷ്‌കാരങ്ങളെ പോലെ നോട്ട് പരിഷ്‌കാരം മണ്ടത്തരമാണെന്ന് മോദിയ്ക്ക് മനസിലായിട്ടും അദേഹം തെറ്റ് തിരുത്താന്‍ തയ്യാറുകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുളള നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.

ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെകട്ടറി പുന്നക്കന്‍ മുഹമ്മദലി, കുവൈത്ത് ഘടകം പ്രസിഡണ്ട് വര്‍ഗീസ് പുതുകുളങ്ങര, യുഎഇ വൈസ് പ്രസിഡണ്ട് എന്‍ പി രാമചന്ദന്‍, ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ട് എബ്രാഹം ജേക്കബ് എന്നിവര്‍ സംസാരിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യുഎഇയില്‍, പാര്‍ട്ടിയുടെ പൊതുപരിപാടിയ്ക്കായി ഒരേ വേദിയില്‍ എത്തുന്നത്. ഇതും ഇന്‍കാസ് പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിയാക്കി.












Click it and Unblock the Notifications