റമദാന്‍ വരവറിയിച്ച് ഗള്‍ഫിലെങ്ങും ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങി
ഷാര്‍ജ: രാജ്യത്തിന്റെ മുക്കിലും മൂലയിലും റമദാനെ സ്വാഗതം ചെയ്തു ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങി. സാധാരണക്കാരന് ഏറ്റവും കൂടുതല്‍ അനുഗ്രഹമാകുന്ന ടെന്റുകള്‍ നോമ്പുകാലം തുടങ്ങുന്നതു മുതല്‍ കൂടുതല്‍ സജീവമാകും. എമിറേറ്റുകളിലെ പള്ളികള്‍ക്ക് മുന്നിലും, മിക്ക വീടുകളുടെ മുന്നിലുമാണ് നോമ്പുകാരെ സ്വീകരിക്കാന്‍ ടെന്റുകള്‍ ഒരുക്കിയിരിക്കുന്നത്.
ശീതീകരണ സംവിധാനം മുതല്‍ സുരക്ഷക്കായുള്ള അഗ്‌നിശമന സംവിധാനം വരെ ടെന്റുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിരിയാണി, പലതരം പലഹാരങ്ങള്‍, ജ്യൂസുകള്‍ തുടങ്ങി വിഭവ സമ്യദമായ നോമ്പുതുറയാണ് ഇത്തരം ടെന്റുകള്‍ വഴി വിതരണം ചെയ്യുന്നത്. നോമ്പുതുറ സമയമാകുമ്പോഴേക്കും ടെന്റുകള്‍ നോമ്പുകാരെ കൊണ്ടു നിറയും.

ഏതാണ്ട് 1000 ലധികം ആളുകള്‍ നോമ്പുതുറക്കായി എത്തിച്ചേരുന്ന ടെന്റുകളും കൂട്ടത്തിലുണ്ട്. മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലും, ചില കമ്പനികളും ഇത്തരത്തില്‍ ടെന്റുകള്‍ ഒരുക്കാറുണ്ട്. 1500 ഓളം ആളുകളാണ് ദുബൈ കെ.എം.സി.സി ഒരുക്കിയിട്ടുള്ള ഇഫ്താര്‍ ടെന്റില്‍ ദിനേന എത്തിച്ചേരുന്നത്. ഇന്ത്യ,പാക്കിസ്ഥാന്‍, ബാംഗ്ലാദേശ് സ്വദേശികളാണ് കൂടുതലായി ഇഫ്താറിനായി ടെന്റുകളെ ആശ്രയിക്കുന്നത്.












Click it and Unblock the Notifications