ദുബായിലെ സ്‌കൂളില്‍ മൂന്നാം ക്ലാസ്സുകാരിക്കു നേരെ പീഡനശ്രമം
ദുബായ്: സ്വകാര്യ ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ്സുകാരിക്കു നേരെ പീഡനശ്രമം. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പൂന്തോട്ടക്കാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നടക്കുന്ന എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടയിലാണ് പീഡനശ്രമമുണ്ടായത്. എല്ലാ ആഴ്ചകളിലും നടക്കുന്ന ക്ലാസ്സില്‍ കുട്ടികളെ മാതാപിതാകള്‍ സ്‌കൂളില്‍ കൊണ്ടുവിടുകയാണ് പതിവ്.

കുട്ടിയെ പൂന്തോട്ടക്കാരന്‍ മനപ്പൂര്‍വ്വം ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നത് കുട്ടിയുടെ അമ്മ നേരിട്ട് കാണുകയായിരുന്നു. ഉടനെ തന്നെ ഇയാളെ കയ്യോടെ പിടികൂടി. പൂന്തോട്ടക്കാരന്റെ സഹപ്രവര്‍ത്തകന്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയുണ്ടായി.
കുട്ടിയുടെ അമ്മ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പൂന്തോട്ടക്കാരനെ പിരിച്ച് വിട്ടു കൊണ്ട് നടപടി എടുത്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇയാളെ നാടുകടത്തുന്നതിനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇയാളെ കുറിച്ച് പോലീസില്‍ ഇത് വരെയും പരാതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications