സൗദി: എട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്റെ തലവെട്ടി
റിയാദ്: സൗദിയില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ പരസ്യമായി തലവെട്ടി കൊന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ആറിനും 12 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. 2011 ലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ആറ് കുട്ടികളുടെ പിതാവായ മൂസ അല്‍ സഹ്രാനി (42) ആണ് വധശിക്ഷയ്‌്‌ക്ക് ഇരയായത്. നാല് വര്‍ഷത്തോളമാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ വളരെ സാഹസികമായാണ് 2011 ല്‍ ഇയാലെ പിടികൂടാന്‍ സാധിച്ചത്. തിരിച്ചറിയില്‍ പരേഡിന് ഹാജരാക്കിയപ്പോള്‍ പീഡനത്തിന് ഇരയായ കുട്ടികളിലൊരാള്‍ ഇയാളെ തിരിച്ചറിഞ്ഞു.

പ്രാദേശിക കോടതിയാണ് ഇയാളെ വധശിക്ഷയ്‌ക്ക് വിധിച്ചത്. എന്നാല്‍ 2014 ല്‍ ഇയാള്‍ വിധിയ്‌ക്കെതിരെ അപ്പില്‍ നല്‍കിയെങ്കിലും അനുകൂല വിധിയുണ്ടായില്ല. കല്യാണ് ഹാളുകള്‍ വിശ്രമേ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആരും കാണാതെ കുട്ടികളെ വശീകരിച്ച് ഇയാള്‍ തന്റെ കാറിനുള്ളില്‍ കയറ്റി പീഡിപ്പിയ്‌ക്കുകയായിരുന്നു പതിവ്.
കുട്ടികള്‍ക്ക് മിഠായിയും മറ്റ് മധുര പലഹാരങ്ങളും നല്‍കിയായിരുന്നു പീഡനം. ജിദ്ദയില്‍ വച്ച് പരസ്യമായിട്ടാണ് ഇയാളുടെ തലവെട്ടി കൊന്നത്. ശരിയത്ത് നിയമപ്രകാരമാണ് പ്രതിയ്‌ക്ക് വധശിക്ഷ നല്‍കിയത്. ജിദ്ദയിലെ ഒരു സ്‌കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു












Click it and Unblock the Notifications