കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുര്‍ആന്‍ ജീവിതത്തെ ക്രമപ്പെടുത്തുന്നു; റാഷിദ് ഗസ്സാലി

Google Oneindia Malayalam News

ദുബായ്: ക്രമം തെറ്റിയ ജീവിതത്തെ ചിട്ടപ്പെടുത്തി പൈശാചികതയില്‍ നിന്നും മനുഷ്യനെ വേറിട്ടു നിര്‍ത്തുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് ഗവേഷകനും ചിന്തകനുമായ യുവ പ്രഭാഷകന്‍ റാഷിദ് ഗസ്സാലി വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ സകല ജനങ്ങള്‍ക്കുമുള്ളതാണ്. സങ്കുചിത ചിന്തയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണിത്.

നീതിയും സമാധാനവുമാണ് മാനവികത നിലനിര്‍ത്തുന്നതിന് ആവശ്യമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. ഈ സവിശേഷതയാണ് ലോക പ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദലി ഉള്‍പ്പടെയുള്ളവരെ ഖുര്‍ആനികസന്ദേശം ഉള്‍കൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

holyquranaward-2016gazali

ദുബായ് അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡു പ്രോഗ്രാമില്‍ വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെസന്ദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

English summary
Rashid Gazzali about importance of Quran in life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X