നിങ്ങളുടെ വായന മറ്റുള്ളവര്‍ക്ക് അറിവു പരത്തട്ടെ..
പ്രത്യേകം തയ്യാറാക്കിയ ഓഡിയോ ബൂത്തില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ കൈവശമുള്ള പുസ്തകം മറിച്ച് വരികള്‍ റെക്കോര്‍ഡ് ചെയ്യുവാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോയില്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ റീഡ് ഫോര്‍ മി ശ്രദ്ദേയമായി. കൂടുതല്‍ വായിക്കുക എന്ന ആശയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുളള പരിശ്രമത്തിനിടെ ലോകം നിറങ്ങള്‍ കൊണ്ട് ആസ്വദിക്കാന്‍ വിധിച്ചിട്ടില്ലാത്ത ലക്ഷക്കണക്കിനു വരുന്ന കാഴ്ച ശക്തിയില്ലാത്തവരുടെ ലോകത്തേക്ക് കൂടി പുസ്തകോത്സവ വസന്തം എത്തിക്കുകയാണ് സംഘാടകര്‍.
ലോകത്തെ അന്ധരായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വായാനാ ലോകം കൂടുതല്‍ വികാസം കൈവരുത്തുന്നതിനും വായനയില്‍ പുത്തനുണര്‍വ് നല്‍കുന്നതിനും അറബി സാഹിത്യ കൃതികളുടെ ശബ്ദ രൂപം റെക്കോര്‍ഡ് ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

പ്രത്യേകം തയ്യാറാക്കിയ ഓഡിയോ ബൂത്തില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ കൈവശമുള്ള പുസ്തകം മറിച്ച് വരികള്‍ റെക്കോര്‍ഡ് ചെയ്യുവാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ക്യതികള്‍ അന്ധരായ വ്യക്തികള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം അറബ് ക്യതികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും വരും വര്‍ഷം മറ്റ് ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications