ഗൾഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി
ഷാർജ: നിങ്ങളുടെ ഭാവി ഒരു പുസ്തകം അകലെ എന്ന പ്രമേയത്തിൽ ഗൾഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് അക്ഷരങ്ങളുടെ ഒരു വലിയ ലോകം കുട്ടികൾക്കായ് തുറന്നു കൊടുത്തിരിക്കുന്നത്.

11 ദിവസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ പതിനെട്ട് രാജ്യങ്ങളിൽ നിന്ന് ഏതാണ്ട് 134 ഓളം പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇന്ത്യ അടക്കമുള്ള 121 ഓളം രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രമുഖർ വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറുകളിലും, ക്ലാസുകളിലും കുട്ടികളുമായി സംബന്ധിക്കും.

വിവിധ സ്കൂളികളിൽ നിന്നെത്തുന്ന കുട്ടികൾക്കായ് പ്രത്യേകം തയ്യാറാക്കിയ പ്രദർശനങ്ങളും വായനോത്സവത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 10 വരെയും മറ്റു ദിവസങ്ങളിൽ കാലത്ത് ഒൻപത് മണി മുതൽ രാത്രി എട്ടു മണിവരെയുമാണ് വായനോത്സവത്തിലേക്കുള്ള സൗജന്യ പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.

അക്ഷരങ്ങളെ സ്നേഹിക്കുന്ന, വായനയെ സ്നേഹിക്കുന്ന ഷാർജ ഭരണാധികാരി വായനോത്സവ വേദിയിൽ മണിക്കുറുകളോളം കുട്ടികളുമായി സമയം ചെലവഴിച്ചാണ് ഉദ്ഘാടന ദിവസം മടങ്ങിയത്.

ഭാവി തലമുറയ്ക്കായ് എന്തെങ്കിലും കരുതി വെക്കാൻ താൽപര്യമുണ്ടെങ്കിൽ അത് വിദ്യാഭ്യാസമുള്ള നല്ല തലമുറയാണെന്ന് മനസ്സിലാക്കുന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണമാണ് ഷാർജയെ അക്ഷരങ്ങളുടെ നഗരിയായി മാറ്റുന്നതെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നത് കൂടിയായ് ഈ വർഷത്തെ കുട്ടികളുടെ വായനോത്സവം. ഇത് പത്താം വർഷമാണ് വായനോത്സവം സംഘടിപ്പിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications