കവിതാ പാരായണ റൗണ്ട് സംഘടിപ്പിച്ചു
ബഹറിന്‍: ശ്രീനാരായണ കള്‍ച്ചറല്‍ സെസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുമാരനാശാന്‍ മെമ്മോറിയല്‍ തങ്കപ്പതക്കത്തിനു വേണ്ടിയുള്ള കവിതാ പാരായണ യോഗ്യത റൗണ്ട് അരങ്ങേറി. സല്‍മാനിയായിലുള്ള സില്‍വര്‍ ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
പന്ത്രണ്ടോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ നിന്നും ആറ് പേരെ ജഡ്ജിങ്ങ് പാനല്‍ തിരഞ്ഞെടുത്തു. മീനാക്ഷി പ്രമോദ് നമ്പിയാര്‍, ജേത്സിന പ്രശാന്ത്, ദേവഗംഗ സനില്‍ ചന്ദ്രന്‍ , ആരതി രാജേഷ്, ആദിത്ത് എസ് മേനോന്‍, നവ്യാ വിനോദന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

സുധി പുത്തന്‍ വേലിക്കര, രാജീവ് ഇരങ്ങല്‍, ദീപ ജയചന്ദ്രന്‍ എന്നിവരായിരുന്നു ജഡ്ജിങ്ങ് പാനല്‍.












Click it and Unblock the Notifications