മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് ബഹറിനില്‍ സര്‍വ്വകാല റെക്കോര്‍ഡ്
മനാമ: ഉപയോഗിക്കുന്ന നമ്പര്‍ മാറാതെ സര്‍വ്വീസ് പ്രൊവൈഡറെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ബഹറിന്‍ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അധിക്രതര്‍ അറിയിച്ചു.
മികച്ച ഓഫറുകള്‍ക്ക് പിന്നാലെ പോകുന്ന ഉപഭോക്താക്കള്‍ മികച്ച സേവനം പരമാവധി ഉപയോഗപ്പെടുത്തുകയാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 2016 ആദ്യപാദത്തില്‍ ഏതാണ്ട് 16,644 പേര്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഏതാനും ചിലരുടെ അപേക്ഷകള്‍ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി നിരസിച്ചു ബാക്കിയുള്ള മുഴുവന്‍ പേരും സര്‍വ്വീസ് പ്രയോജനപ്പെടുത്തുകയായിരുന്നു. നിവവിലുള്ള സര്‍വ്വീസില്‍ നിന്നും ഏത് പ്രൊവൈഡറിലേക്കാണോ മാറുന്നത് ആ കമ്പനിക്കാണ് ഉപഭോക്താവ് ആദ്യം അപേക്ഷ നല്‍കേണ്ടത്.

പഴയ സര്‍വ്വീസില്‍ അടക്കുവാനുള്ള ബില്‍ തുക മുഴുവനായും അടച്ചു തീര്‍ത്തതായുള്ള രേഖകളും ഇത്തരത്തില്‍ മാറുമ്പോള്‍ ഉപഭോക്താവ് ഉറപ്പ് വരുത്തണം. എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ സര്‍വ്വീസ് പ്രൊവൈഡറെ മാറ്റുവാനുള്ള സൗകര്യം ഉപഭോക്താവിന് ലഭിക്കും. ബെറ്റല്‍കോ,വിവ,സെയിന്‍ എന്നീ മൂന്ന് കമ്പനികളാണ് ബഹറിനില്‍ നിലവില്‍ സര്‍വ്വീസ് നല്‍കുന്നത്. മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള കോളുകള്‍ക്ക് തുക ഈടാക്കുന്നില്ലന്നതടക്കമുള്ള ഓഫറുകളാണ് കമ്പനികള്‍ തമ്മിലുള്ള മത്സരം വഴി ഉപഭോക്താവിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications