സൗദിയില്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രം ജോലി
റിയാദ്: പൊതുസ്വകാര്യ മേഖലകളിലെ തൊഴില്‍ സമയത്തിലുള്ള വിത്യാസം കുറക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി സമയം ആഴ്ചയില്‍ 40 മണിക്കൂറായി കുറയ്ക്കാന്‍ ശൂറാ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കുന്നു. നിലവില്‍ 48 മണിക്കൂറാണ് സ്വകാര്യ മേഖലയിലെ ജോലി സമയം.
കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയില്‍ കൂടി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ മടി കാണിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ജോലി സമയ കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

പ്രസ്തുത നിര്‍ദേശം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുമെന്നും കൗണ്‍സിലിന്റെ അടുത്ത സെഷനില്‍ പഠന റിപ്പോര്‍ട്ടിനെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും ശൂറാ കൗണ്‍സില്‍ മാനവ വിഭവശേഷി കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹമീദ് അല്‍നഗാദി പറഞ്ഞു.












Click it and Unblock the Notifications