സ്വകാര്യവത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കില്ല കുവൈത്ത്
കുവൈത്ത്: രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍കാന്‍ കുവൈത്ത് സന്നദ്ധമല്ലെന്ന് കുവൈത്ത് ധനകാര്യഎണ്ണ മന്ത്രി അനസ് അല്‍ സാലെ വ്യക്തമാക്കി.
ആരോഗ്യം, വിദ്യാഭ്യാസം, എണ്ണ വാതക ഉല്‍പാദനം എന്നീ മര്‍മ്മ പ്രധാനമായ മേഖലകള്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുവാനോ കുത്തവകാശം ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനോ കുവൈത്ത് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പൊതുസ്വത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാധിത്ത്വമാണ്, ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമെ ചര്‍ച്ചകള്‍ക്ക് പോലും പ്രസക്തിയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ പാര്‍ലമെന്റ് അംഗീകരിച്ച തീരുമാനപ്രകാരമുള്ള ദേശീയ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications