ദുബായില്‍ വാഹന നമ്പര്‍ ലേലത്തിലെടുക്കാന്‍ അവസരം
ദുബായ്: ജി.മുതല്‍ പി വരെയുള്ള കോഡുകളിലാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 21,22,23 ദിവസങ്ങളില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ 14 ന് തുടങ്ങും. നാലക്കത്തിലും, അഞ്ചക്കത്തിലുമുള്ള ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ സ്വന്തമാക്കാം.
ലൈസന്‍സിങ് ഏജന്‍സിയുടെ നിരീക്ഷണത്തില്‍ സംഘടിപ്പിക്കുന്ന ലേലത്തില്‍ നിരവധി പേര്‍ തങ്ങളുടെ ഇഷ്ട നമ്പരിനായി മത്സരിക്കും.5000 ദിര്‍ഹം സെക്യൂരിറ്റി ഫീസും,110 ദിര്‍ഹം അഡ്മിഷന്‍ ഫീസും നല്‍കി ആര്‍ക്കു വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ നമ്പര് ലഭിക്കാത്തവര്‍ക്ക് സെക്യൂരിറ്റി പണം തിരികെ ലഭിക്കും. ആര്‍.ടി.എ വെബ്‌സൈറ്റ് മുഖാന്തരമോ ദുബായിലുള്ള കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8009090 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications