മോദിയെ കാണാന്‍ പ്രവാസികള്‍ കൂട്ടത്തോടെ? രജിസ്ട്രേഷന് വന്‍തിരക്ക്, അവധിയെടുത്തും മോദിയെ കാണുമെന്ന്
ദുബായ്: 'ദൂരത്തെ അയല്‍ക്കാരെ' നേരിട്ട് കാണാന്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലേയ്ക്ക് പോകുന്നു. 2.6 ദശലക്ഷം ഇന്ത്യക്കാര്‍ താമസിയ്ക്കുന്ന യുഎഇ സന്ദര്‍ശിയ്ക്കുന്നതിനാണ് മോദി തയ്യാറെടുക്കുന്നത്. മോദിയ്‌ക്കൊരുക്കുന്ന പൊതു സ്വീകരണത്തില്‍ പങ്കെുടുക്കുന്നതിന് വേണ്ടി ഒട്ടേറെപ്പേരാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. രജിസ്‌ട്രേഷന്‍ തിരക്ക് വര്‍ധിച്ചതായി സംഘാടകര്‍ പറയുന്നു.
സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ പോലും അവധിയെടുത്ത് മോദിയെ കാണാന്‍ പോകാനൊരുങ്ങുകയാണ്. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മോദിയ്ക്കായി സ്വീകരണം ഒരുക്കുന്നത്. 45000ത്തോളം പേര്‍ ഇതിനോടകം തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു.

34 വര്‍ഷങ്ങള്‍ക്ക് ശേഷം
1981 ല്‍ ഇന്ദിരാഗാന്ധി സന്ദര്‍ശനം നടത്തി 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിയ്ക്കുന്നത്.

ഗംഭീരമാക്കാന്‍
മോദിയുടെ സന്ദര്‍ശനം ഗംഭീരമാക്കാന്‍ ശ്രമിയ്ക്കുകയാണ് പ്രവാസികള്‍. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പൊതു സ്വീകരണം ഒരുക്കിയിരിയ്ക്കുന്നത്

എന്തും സഹിയ്ക്കാം
സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്ത് ത്യാഗവും സഹിയ്ക്കാന്‍ തയ്യറാണെന്നും മോദിയെ കണ്ടാല്‍ മതിയെന്നുമാണ് ചിലര്‍ പറയുന്നത്

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
www.namoindubai.ae എന്ന സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്

ബസുകള്‍
സ്‌റ്റേഡിയത്തിലേയ്ക്ക് ആളുകളെ എത്തിയ്ക്കുന്നതിനായി 200-300 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്

പരിപാടികള്‍
ഇന്ത്യയില്‍ നിന്നും 35 പേരടങ്ങുന്ന സംഘം കള്‍ച്ചറല്‍ പ്രോഗ്രാമിന് വേണ്ടി ദുബായിലെത്തുന്നുണ്ട്. ഇതേ സംഘമാണ് മോദിയുടെ ജര്‍മ്മനി സന്ദര്‍ശനത്തിലും പരിപാടി അവതരിപ്പിച്ചത്,

അവധി...
ഐടി പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍, എന്നിങ്ങനെ ഒട്ടേറെ പ്രവാസികള്‍ മോദിയെ കാണാന്‍ ജോലി സ്ഥലത്ത് നിന്ന് അവധിയെടുക്കുന്നുണ്ട്












Click it and Unblock the Notifications