മലയാളി ദമ്പതികള്‍ കുവൈത്തില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് സൂചന
കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പുത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ജീനയെ കൊലപ്പെടുത്തിയതാണെന്ന വിവരം പൊലീസ് പങ്കുവയ്ക്കുന്നുണ്ട്. സാല്‍മിയയില്‍ ആണ് ഇവര്‍ താമസിക്കുന്നത്. ആദ്യം സൈജുവിനെയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഫ്‌ളാറ്റിന്റെ പൂട്ടു തകര്‍ത്തപ്പോഴാണ് ജീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കുത്തേറ്റ നിലയിലായിരുന്നു ജീനയെ കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് പേരുടെയും പുനര്‍വിവാഹമായിരുന്നു. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. ജീന സാല്‍മിയ ഇന്ത്യന് മോഡല്‍ സ്‌കൂളില്‍ ഐ ടി ജീവനക്കാരിയാണ്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications