സർക്കാർ കടുപ്പിക്കുന്നെങ്കിലും കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസം: പ്രതിമാസ ശമ്പളത്തില്‍ വർധനവ്
കുവൈത്ത് സിറ്റി: വിദേശികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കുവൈത്തില്‍ പ്രവാസികളുടെ പ്രതിമാസ ശമ്പള നിരക്കില്‍ വർധനവുണ്ടായെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യആറുമാസത്തെ കണക്കുകളാണ് ഇത്. പ്രവാസികളുടെ മാത്രമല്ല, സ്വദേശികളായ കുവൈത്തികളുടെ ശമ്പളത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് കുവൈറ്റ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.
പ്രവാസികളുടെ പ്രതിമാസ വേതനം ശരാശരി അഞ്ച് ദിനാർ (16.13 ഡോളർ) വർദ്ധിച്ച് ജൂൺ അവസാനത്തോടെ 343 കുവൈത്ത് ദിനാറായിട്ടുണ്ട്, കഴിഞ്ഞ ഡിസംബർ അവസാനം ഇത് 338 കുവൈത്ത് ദിനാറായിരുന്നുവെന്നും കുവൈത്തി ദിനപത്രം അൽ അൻബ വ്യക്തമാക്കുന്നു. മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ 3.4 ദശലക്ഷവും വിദേശികളുള്ള രാജ്യമാണ് കുവൈത്ത്

അതേസമയം, കുവൈത്തികളുടെ പ്രതിമാസ വേതനത്തില്‍ ഏകദേശം 22 കുവൈത്ത് ദിനാറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേ കാലയളവിൽ ശരാശരി പ്രതിമാസ വേതനം ഡിസംബർ അവസാനം 1,491 കുവൈത്ത് ദിനാറില്‍ നിന്നും ജൂൺ അവസാനത്തോടെ 1,513 ദിനാറായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു കുവൈറ്റ് സർക്കാർ ജീവനക്കാരൻ ജൂൺ അവസാനത്തോടെ പ്രതിമാസം ശരാശരി 1,555 കുവൈത്ത് ദിനാർ ശമ്പളമായി നേടിയപ്പോള്‍ ഡിസംബർ മാസത്തില്‍ ഇത് 1,539 മാത്രമായിരുന്നു.












Click it and Unblock the Notifications