കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; വാഹനമോടിയ്ക്കുന്ന സ്ത്രീകളെ തടയില്ല?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വാഹനമോടിയ്ക്കുന്ന സ്ത്രീകളെ പിടികൂടാനുള്ള അധികാരം മത പൊലീസിന് ഇല്ലെന്ന് സദാചാര സമതി വ്യക്തമാക്കിയതായി അല്‍ ഹയാത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. വാഹനമോടിയ്ക്കുന്ന സ്ത്രീകളെ തടയുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിയ്ക്കുമെന്നും കമ്മീഷന്‍. വനിതാ ഡ്രൈവര്‍മാരെ തടയാന്‍ മത പൊലീസ് ശ്രമിയ്ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Saudi

സ്ത്രീകളെ തടയുന്നത് തങ്ങളുടെ അധികാര പരിധിയ്ക്കുള്ളില്‍ വരുന്ന കാര്യമല്ലെന്നും സദാചാര കമ്മീഷന്‍. സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുകയാണ്. എന്നാല്‍ നിരോധനം ലംഘിച്ചുകൊണ്ട് ഒട്ടേറെ സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകള വാഹനമോടിയക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് യാതൊരുനിയമങ്ങളും രാജ്യത്തില്ലെന്നും രാജ്യത്തെ സാമൂഹിക അവസ്ഥ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും ഉദ്യോഗ്‌സഥര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് സ്ത്രീകള്‍ രാജ്യത്ത് നിരോധനം ലംഘിച്ച് കൊണ്ട് വാഹനമോടിയ്ക്കാന്‍ തുടങ്ങിനയത്. ഇവരെ പിടികൂടാന്‍ മത പൊലീസ് ശ്രമിച്ചിരുന്നു.

English summary
Saudi Arabia’s feared religious police have told their members not to chase women driving cars on the grounds this is not within their powers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X