കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി;ബസിലെ ശല്യക്കാരെ പൊലീസിനെ അറിയിക്കൂ

  • By Meera Balan
Google Oneindia Malayalam News

അബുദാബി:സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ അബുദാബി പൊലീസിനെ ഉടന്‍ വിവരമറിയിക്കണം.നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ അരികില്‍ പൊലീസെത്തും. പൊതുഗതാഗത വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പൊലീസ് കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്.

യാത്രയ്ക്കിടെയുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ പൊലീസിനെ അറിയിക്കാന്‍ മടിയ്ക്കരുതെന്നാണ് പൊതുജനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം. മാത്രമല്ല സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മാന്യമായി സഹയാത്രികരോട് പെരുമാറാന്‍ ഓരോ വ്യക്തിയും ശ്രദ്ധിയ്ക്കണമെന്നും അബുദാബി പൊലീസിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം അധികൃതരാണ് അറിയിച്ചത്.

Abu Dhabi

ബസുകള്‍, ട്രെയിനുകള്‍, മെട്രോ, വാട്ടര്‍ ടാക്‌സി എന്നിവയിലെ സുരക്ഷ കര്‍ശനമാക്കാനാണ് നീക്കം. അപടകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം,. അബുദാബിയിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിലെല്ലാം തന്നെ പട്രോളിംഗ് ശക്തമാക്കും. അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷന്‍ പൊലീസുമായി ബന്ധിപ്പിയ്ക്കും.

English summary
The Department of Transport at Abu Dhabi Police has called on public transportation users in Abu Dhabi to cooperate with its officers to fight bad behavior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X