സൗദി തീപിടിത്തം മരിച്ചവരില്‍ മലയാളികള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്
സൗദി: ജിസാനില്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ വന്‍ തീപിടത്തത്തില്‍ മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 100 ഓളം മലയാളി ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
അപകട സമയത്ത് 24 ഓളം മലയാളി ജീവനക്കാര്‍ ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ യാതൊരു പരിക്കുകളും കൂടാതെ സുരക്ഷിതാരാണെന്ന് ജീവനക്കാരിലൊരാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യെമന്‍, സൗദി, ബാംഗ്ലാദേശ് സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും. പ്രസവ വാര്‍ഡില്‍ നിന്നും പടര്‍ന്ന തീ അത്യാഹിത വിഭാഗത്തിലും തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

അപകടം പുലര്‍ച്ചെയായതു കൊണ്ടു തന്നെ പലരും നല്ല ഉറക്കത്തിലായിരുന്നു. ഇതും മരണ നിരക്ക് വര്‍ദ്ദിക്കാന്‍ കാരണമായി. സൗദി സുരക്ഷാ വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ആശുപത്രിയും പരിസരവും. ഒടിവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം അപകടത്തില്‍ 25 പേര്‍ മരിക്കുകയും ഏതാണ്ട് 107 പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ കഴിയുകയുമാണ്.












Click it and Unblock the Notifications