എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോ
ദുബായ്: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നതിന്റെ ഞെട്ടല്‍ ഇപ്പോഴും ലോകത്തിന് മാറിയിട്ടില്ല. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വെറും ഒന്നര മിനിട്ടുകൊണ്ട് യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിയ്ക്കാനായതായിരുന്നു വിജയം.
വിമാനത്തില്‍ അറുപത് ശതമാനത്തിലധികവും മലയാളികള്‍ ആയിരുന്നു. കത്തുന്ന വിമാനത്തില്‍ നിന്ന് ജീവന്‍ മാത്രം കൈയ്യിലെടുത്ത് രക്ഷപ്പെടേണ്ട സമയത്ത് മലയാളികളില്‍ പലരും തങ്ങളുടെ ലഗേജുകള്‍ എടുക്കാന്‍ പരക്കം പായുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
പ്രായമായവരേക്കാള്‍ ചെറിയ കുട്ടികള്‍ എത്ര പക്വതയോടെ പെരുമാറുന്നു എന്നും ഈ വീഡിയോയില്‍ കാണാം. ഒരു യാത്രക്കാരന്‍ ആണ് ഈ വീഡിയോ പകര്‍ത്തിയത്. ജീവന്‍ പ്രതിസന്ധിയിലായി നില്‍ക്കുമ്പോള്‍ അയാള്‍ക്ക് എങ്ങനെയാണ് ഈ വീഡിയോ പകര്‍ത്താനായത്?
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

തൊട്ട് മുമ്പ്
വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് യാത്രക്കാരെ വിവരം അറിയിച്ചത്. അപ്പോഴേക്കും മിക്കവരും വലിയ ഭീതിയില്‍ ആയിരുന്നു.

രക്ഷാപ്രവര്‍ത്തനം
രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ആരേയെങ്കിലും കാത്തിരിയ്ക്കാവുന്ന സാഹചര്യമായിരുന്നില്ല വിമാനത്തില്‍. ഏത് നിമിഷവും വിമാനം പൊട്ടിത്തെറിയ്ക്കാം. എല്ലാവരും സ്വയം രക്ഷാപ്രവര്‍ത്തകരായി മാറേണ്ട സമയം.

എമര്‍ജി എക്‌സിറ്റ്
എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേയ്ക്ക് ചാടുക മാത്രമായിരുന്നു യാത്രക്കാരുടെ മുന്നിലെ വഴി. ലഗേജുകള്‍ ഒന്നും എടുക്കാതെ ചാടിയിറങ്ങാനായിരുന്നു വിമാന ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

മലയാളികള്‍
വിമാനം കത്തിക്കൊണ്ടിരിയ്ക്കുകയാണ് എന്ന വസ്തുത അറിഞ്ഞപ്പോഴേയ്ക്കാം യാത്രക്കാര്‍ പരിഭ്രാന്തരായി. പക്ഷേ വിമാനത്തില്‍ നിന്ന് ജീവന്റെ കൂടെ തങ്ങളുടെ ലഗേജുകളും എടുക്കാന്‍ നടത്തിയ ശ്രമം ലോകത്തിന് മുന്നില്‍ മലയാളികളെ നാണം കെടുത്തുന്നതായിപ്പോയി

കൂട്ടക്കരച്ചില്‍
തങ്ങള്‍ വലിയ അപകടത്തിലാണെന്ന് മനസ്സിലായതോടെ പലരും പൊട്ടിക്കരയാന്‍ തുടങ്ങി. എന്നാല്‍ പ്രായമായവരെ കുട്ടികള്‍ ആശ്വസിപ്പിയ്ക്കുന്നത് വീഡിയോയില്‍ കാണാം.

ലാപ് ടോപ്
തന്റെ ലാപ് ടോപ് എടുക്കാന്‍ ഒരാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഒരു പക്ഷേ വിലപ്പെട്ട പല വിവരങ്ങളും ഉള്ളതായിരിക്കാം അത്. പക്ഷേ ജീവനേക്കള്‍ വലുതല്ലല്ലോ മറ്റൊന്നും.

ദൈവത്തെ വിളിച്ച്
ചിലര്‍ ദൈവത്തെ ഉറക്കെ വിളിച്ച് പ്രാര്‍ത്ഥിയ്ക്കുന്നതായും വീഡിയോയില്‍ കാണാം.

ജീവനക്കാര്‍
മലയാളികള്‍ തങ്ങളുടെ സാധനങ്ങള്‍ എടുക്കാന്‍ ആക്രാന്തം കാണിയ്ക്കുമ്പോള്‍ വിമാനത്തിലെ ഒരു പുരുഷ ജീവനക്കാരന്‍ ദേഷ്യപ്പെടുന്നതിന്‍റെ ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. എല്ലാ സാധനങ്ങളും പിറകില്‍ ഉപേക്ഷിച്ച് എമര്‍ജന്‍സി എക്‌സിറ്റിലൂടെ താഴേയ്ക്ക് ചാടാന്‍ ഇയാള്‍ ശരിയ്ക്കും ആക്രോശിയ്ക്കുകയായിരുന്നു.

വിമാനത്തിലെ തീ
എമര്‍ജന്‍സി എക്‌സിറ്റിലൂടെ താഴേയ്ക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും ഉണ്ട് വീഡിയോയില്‍. താഴെയിറങ്ങിയവര്‍ റണ്‍വേയിലൂടെ ഓടുന്നു. വിമാനത്തിന്റെ പിറക് വശത്ത് തീ പടരുന്നതും ഈ വീഡിയോയില്‍ കാണാം.
വീഡിയോ
മലയാളിയായ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ആ വീഡിയോ ഇതാണ്.












Click it and Unblock the Notifications