കേരളത്തിലെ ഹൈവേകളില്‍ സ്ത്രീകളുടെ കൂട്ടായ്മയില്‍ സുരക്ഷിത വിശ്രമ കേന്ദ്രങ്ങള്‍ വരുന്നു
ദുബായ് : സ്ത്രീശാക്തീകരണത്തിനും, അര്‍പ്പണമനോഭാവത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമായി ടീം കൊക്കോറിവ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ പ്രധാന ദേശീയപാതകളില്‍ വാണ്ടേര്‍സ് ലൂപ്പ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നു.യു.എ.ഇയില്‍ ആദ്യമായി 30 സ്ത്രീകളുടെ കൂട്ടായ്മയില്‍ തുടക്കം കുറിച്ച കൊക്കോറിവ നാലുമാസത്തെ പ്രവര്‍ത്തന മികവിലാണ് പുതിയ പദ്ധതികള്‍ സ്വന്തം നാട്ടില്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.
കൂട്ടായ്മയിലേക്ക് കൈകോര്‍ക്കുന്നതിന് വേണ്ടി വിവിധ തുറകളിലുള്ള സ്ത്രീകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ലഭിച്ച നിരന്തരം അന്വേഷണങ്ങളാണ് വാണ്ടേര്‍സ് ലൂപ്പ് എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ കാരണമാക്കിയതെന്ന് ടീം കൊക്കോറിവ അംഗങ്ങള്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ത്രീ സ്റ്റാര്‍ സൗകര്യങ്ങളോട് കൂടി കേരളത്തിലെ പ്രധാന ഹൈവേകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമ കേന്ദ്രങ്ങളാണ് വാണ്ടേര്‍സ് ലൂപ്പ്. റെസ്‌റ്റോറന്റ്, മണി എക്‌സ്‌ചേഞ്ച്, ആംബുലന്‍സ്, മെഡിക്കല്‍ സ്‌റ്റോര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശാലമായ വിശ്രമ കേന്ദ്രം തുടങ്ങി നിരവധി സേവനങ്ങള്‍ വാണ്ടേര്‍സ് ലൂപ്പില്‍ ഒരുക്കും.

വിദേശ രാജ്യങ്ങളില്‍ ദൂര യാത്രകള്‍ക്കിടയില്‍ കാണുന്ന വിശ്രമ കേന്ദ്രങ്ങളിലുള്ള ശുചിത്വവും,സുരക്ഷയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കേരളത്തില്‍ ലഭിക്കുന്നില്ല, ഹര്‍ത്താലും സമരവും അറിയാതെ യാത്രയില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സുരക്ഷയോട് കൂടിയുള്ള ആശ്രമ കേന്ദ്രവും കൂടിയായിരിക്കും വാണ്ടേര്‍സ് ലൂപ്പെന്നും ടീം കൊക്കോറിവ അവകാശപ്പടുന്നു. പുതുസംരംഭത്തിന്റെ മൊത്തം ബജറ്റ് 15 കോടിയാണ്. 100,000/ രൂപ മുഖവിലയുള്ള 1500 ഷെയറുകളായാണ് ഇത് കണക്കാക്കിയിരിക്കുന്നത്.
തുടക്കത്തില്‍ 10 സെന്ററുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവാസിക്ക് സ്വന്തം നാട്ടില്‍ സുസ്ഥിരമായ ഒരു വരുമാനത്തിനൊപ്പം അവനവന് തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുവാനുതകുന്ന രീതിയില്‍ 5000 പേര്‍ക്കുള്ള ജോലിസാധ്യതയും സംരംഭത്തിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടയില്‍ പദ്ധതിയെ കുറിച്ച് സുചിപ്പിച്ചുവെന്നും സംരഭത്തിന് പൂര്‍ണ്ണ പിന്തുണ അദ്ധേഹം വാഗ്ദാനം ചെയ്തുവെന്നും ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications