അറുപത് കഴിഞ്ഞ വിദേശികള്‍ക്ക് ഇനി വിസയില്ല!!
ഖത്തര്‍: സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ജോലി ചെയ്യുന്ന അറുപത് വയസ്സിനു മുകളിലുള്ള വിദേശികളുടെ ഇഖാമ പുതുക്കി നല്‍കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്രഷ്ടിക്കുക വിദേശ തൊഴിലാളികളുടെ ഒഴുക്ക് കുറക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു. എന്നാല്‍ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഖത്തറില്‍ ജോലി തേടുന്ന വിദേശികളായ യുവാക്കള്‍ക്കും മികച്ച അവസരമായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ഒഴിവു വരുന്ന തസ്തികയിലേക്ക് ആദ്യം പരിഗണിക്കുന്നത് സ്വദേശി യുവാക്കളെ ആണെങ്കിലും വേണ്ടത്ര തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തില്‍ അത്തരം അവസരങ്ങള്‍ വിദേശികളായ യുവാക്കള്‍ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഒട്ടേറെ മേഖലകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.


Click it and Unblock the Notifications