കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരം ഓണ്‍ലൈന്‍ വഴിയാണോ?? എങ്കില്‍ സൂക്ഷിച്ചോ പിടിവീഴും!!!

Google Oneindia Malayalam News

ദുബായ്: അനധിക്രതമായി ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തു വന്നു. ഫേസ്ബുക്ക്, ട്വീറ്റര്‍, വാട്‌സ് ആപ് മുതലായ സോഷ്യല്‍ മീഡിയകളുടെ മറവില്‍ അനധിക്രത വ്യാപാരത്തിലേര്‍പ്പെട്ടവരെ കുടുക്കുവാനാണ് ദുബായ് മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രത്യേക പരിശോധനയില്‍ കുടുങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും ഭീമമായ തുക പിഴ ഈടാക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ഹെല്‍ത്ത് ആന്റ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ റെദ ഹസ്സന്‍ സല്‍മാന്‍ വ്യക്തമാക്കി. ചിലര്‍ വ്യക്തിപരമായി പോലും ഇത്തരത്തിലുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. യാതൊരു ലൈസന്‍സും ഇല്ലാതെയുള്ള ഇത്തരം ക്രിയ വിക്രയങ്ങള്‍ നിയമവിരുദ്ധമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുളളവര്‍ വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് പലപ്പോഴും പരാതികള്‍ ലഭിക്കാറുണ്ട്.

redhasalman

പലപ്പോഴും ഒട്ടും ഗുണനിലവാരം ഇല്ലാത്ത ഉല്‍പന്നങ്ങള്‍ വാങ്ങിക്കുക വഴി ഉപഭോക്താക്കള്‍ ചതിയില്‍പ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്തുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

naseemmohammedrafee

ഓണ്‍ലൈന്‍ വ്യാപാരത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നിയമപരമായി ലൈസന്‍സ് സ്വന്തമാക്കണമെന്നും വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പില്‍ നിന്നും നേടി എടുക്കണമെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഇത്തരം വെബ്‌സൈറ്റുകളും പരസ്യങ്ങളും പരിശോധന വിഭാഗം നിരീക്ഷിച്ചുവരികയാണെന്ന് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി വിഭാഗം മേധാവി ഡോ.നസീം മുഹമ്മദ് റാഫി വ്യക്തമാക്കി.

English summary
Restrictions for Online business in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X