സൗദിയില്‍ തൊഴില്‍ മാറ്റം നിര്‍ത്തിവെച്ചു; പ്രവാസികള്‍ക്ക് തിരിച്ചടി!!!
സൗദി: രാജ്യത്ത് അനിശ്ചിത കാലത്തേക്ക് തൊഴില്‍ മാറ്റ നിയമം എടുത്തു കളയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശി വത്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നും വിദേശികളെ പിരിച്ചു വിടുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ മറ്റ് ജോലിയിലേക്ക് തിരിയുന്നത് തടയുക എന്നതാണ് പുതിയ നിയമം കൊണ്ട് അധിക്രതര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ മൂന്ന് തരം ജോലി മേഖലകളില്‍ നിയമം ബാധകമല്ല. ക്യഷിയിടങ്ങളിലെ ജോലിക്കാര്‍, മീന്‍പിടുത്തക്കാര്‍, ഇടയന്മാര്‍ എന്നിവര്‍ക്കാണ് നിലവിലെ നിയമം ബാധകമല്ലാത്തത്.

സ്വദേശി വത്കരണം ഇന്ത്യക്കാരായ പ്രവാസികളില്‍ ഏറെ പ്രയാസം സ്യഷ്ടിച്ചിട്ടുണ്ടെങ്കിലും വിവിധ മേഖലകളില്‍ നിന്നും ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ മറ്റ് ജോലിയിലേക്ക് പ്രവേശിക്കുന്നത് ഏറെ ആശ്വസകരമായിരുന്നു. എന്നാല്‍ പുതിയ നിയമം ഇത്തരക്കാര്‍ക്ക് വന്‍തിരിച്ചടിയാവുകയാണ്.












Click it and Unblock the Notifications