Get Updates
Get notified of breaking news, exclusive insights, and must-see stories!

പണക്കാരന് മികച്ച ജനപ്രതിനിധിയാവാന്‍ കഴിയില്ലന്നത് തെറ്റായ ധാരണ: വഹാബ് എം.പി

ദുബായ്: പണക്കാരനായത് കൊണ്ട് മികച്ച ജനപ്രതിനിധിയാവാന്‍ കഴിയില്ലെന്ന വാദം ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്ന് മുസ്ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി വഹാബ് എം.പി വ്യക്തമാക്കി. ദുബായില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. വികസന പ്രവര്‍ത്തന വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുത്തി നല്ലപേര് സമ്പാദിക്കണമെന്നത് പിന്നീടാണ് മനസ്സിലായത്.

എം.പി യായിരിക്കെ സാധാരണക്കാര്‍ക്ക് വേണ്ടി നടത്തിയ പല വികസന കാര്യങ്ങളും വേണ്ടത്ര രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്തതും പലരും ചൂണ്ടിക്കാട്ടി. ഇത്തരം പോരായ്മകള്‍ പരിഹരിച്ച് മുഴുവന്‍ സമയ പാര്‍ലമെന്റേരിയന്‍ എന്ന രീതിയിലായിരിക്കും പുതിയ അവസരത്തെ വിനിയോഗിക്കുക. ജനാധിപത്യ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം സര്‍വ്വ സാധാരണയാണ് എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എല്ലാ അണികളും അനുസരിക്കുക എന്നതാണ് കീഴ്‌വഴക്കം. പ്രവാസ ജീവിതം നയിച്ചത് കൊണ്ട് പ്രവാസി വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും കൂടുതല്‍ ആത്മാര്‍ഥമായും സത്യസന്ധമായും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും എം.പി വ്യക്തമാക്കി.

vahab-mp

സാധാരണക്കാരന് ഏത് പ്രശ്‌നങ്ങളിലും എന്നെ സമീപിക്കാം ദുബായില്‍ അതിനായി ഓഫീസ് ഒരുക്കുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വഴിയും പ്രശ്‌നങ്ങള്‍ എനിക്ക് നേരിട്ടെത്തിക്കാന്‍ അവസരം ഉണ്ടാകുമെന്നും വഹാബ് പറഞ്ഞു. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച പരിചയസമ്പത്തില്‍ റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നീട്ടിക്കൊണ്ടു പോകുന്നത് അറിഞ്ഞ് കൊണ്ട് യാത്രക്കാരെ അപകടത്തിലേക്ക് വലിച്ചിഴക്കുന്നതിന് തുല്യമാണ്.

റെണ്‍വെയില്‍ രൂപപ്പെട്ട വിള്ളലിലൂടെ വെള്ളമിറങ്ങുന്നത് വലിയ വിമാനങ്ങളുടെ ലാന്‍ഡിങ് സമയത്ത് അപകടത്തിന് കാരണമായേക്കും. നീണ്ട കാലത്തെ പ്രവര്‍ത്തി ഏത് സമയത്ത് തുടങ്ങിയാലും പ്രയാസം ഏതാണ്ട് ഒരുപോലെ തന്നെയായിരിക്കും. അനിവാര്യമായ പ്രവര്‍ത്തികള്‍ തീര്‍ക്കാന്‍ ചില പ്രയാസങ്ങള്‍ എപ്പോഴും നേരിടേണ്ടി വരുമെന്നും എന്നാല്‍ പൂര്‍ണ്ണമായും അടച്ചിടാതെ ഭാഗിഗമായി പ്രവര്‍ത്തനം നടത്തി എത്രയും പെട്ടന്ന് പൂര്‍ണ്ണ സ്ഥിതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+