Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയെ തളക്കാന്‍ സൗദി സൈന്യം സൊകോത്ര ദ്വീപില്‍; സൗദി സഖ്യത്തില്‍ വിള്ളല്‍?

Recommended Video

cmsvideo
    സൗദി സഖ്യത്തില്‍ വിള്ളല്‍? | Oneindia Malayalam

    റിയാദ്: യമനിലെ സൊകോത്രാ ദ്വീപില്‍ യു.എ.ഇ സൈന്യത്തെ വിന്യസിച്ചതിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ, പ്രതിസന്ധിക്ക് അയവുവരുത്താന്‍ സൗദി സൈന്യം ദ്വീപിലെത്തി. ഹൂത്തി വിമതര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി യമന്‍ സൈനികരോടൊത്തുള്ള സംയുക്ത സൈനിക പരിശീലനത്തിനായാണ് തങ്ങളുടെ സൈന്യം യമന്‍ ദ്വീപിലെത്തിയതെന്നാണ് സൗദി സഖ്യത്തിന്റെ വക്താവ് തുര്‍ക്കി അല്‍ മാലിക്കിയുടെ വിശദീകരണം.

    യുഎഇ സൈന്യവും പരിശീലനത്തിന്റെ ഭാഗമാണെന്നാണ് മാലിക്കിയുടെ വിശദീകരണം. എന്നാല്‍ സൊകോത്ര ദ്വീപിലെ യു.എ.ഇ സൈനിക സാന്നിധ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടുകയാണ് സൈനിക വിന്യാസത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയുടെ സൈനിക വിന്യാസത്തില്‍ പ്രതിഷേധമുള്ള യമന്‍ ഭരണകൂടവുമായി സഹകരിച്ചാണ് സൗദിയുടെ നടപടി. ഇത് യമനിലെ ഹൂത്തി വിമതര്‍ക്കെതിരേ പോരാടുന്ന സൈനിക സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

    soldr


    യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച സൊകോത്ര ദ്വീപില്‍ നാല് യുദ്ധവിമാനങ്ങളും നൂറിലേറെ സൈനികരെയും യു.എ.ഇ വിന്യസിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം ഉടലെടുത്തത്. യമനിന്റെ തെക്കന്‍ തീരത്തുനിന്ന് 350 കിലോമീറ്റര്‍ മാറിയാണ് സൊകോത്ര ദ്വീപ് സ്ഥിതി ചെയ്യുന്നത്. യു.എ.ഇ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് യമനികള്‍ ദ്വീപിന്റെ തലസ്ഥാനമായ ഹദീബുവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

    ദ്വീപ് സന്ദര്‍ശിക്കാന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറും പത്തോളം മന്ത്രിമാരും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു സൈനിക വിന്യാസം. ഇവിടത്തെ വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും നിയന്ത്രണം യു.എ.ഇ സൈന്യം ഏറ്റെടുക്കുകയായിരുന്നു. ഹൂത്തികളില്‍ നിന്ന് വടക്കന്‍ യമനിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി സഖ്യത്തിന്റെ ഭാഗമായാണ് യു.എ.ഇ യമനിലെത്തിയത്. എന്നാല്‍ തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ യു.എ.ഇ ശ്രമം നടത്തിയതോടെ അധികൃതരും ജനങ്ങളും യു.എ.ഇക്കെതിരേ തിരിയുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമന്‍ അധികൃതരുമായി നടന്ന ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+