Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നു

ഷാര്‍ജ: മണലാരണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് നാഷനല്‍ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നു. നവംബര്‍ ഇരുപത് വെള്ളിയാഴ്ച്ച ഷാര്‍ജ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. അബൂദാബി, അല്‍ഐന്‍, ദുബായ് , ഷാര്‍ജ ,അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, സെന്‍ട്രല്‍ എന്നീ എട്ട് സോണുകളില്‍ നിന്ന് ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി അഞ്ഞൂറ് പ്രതിഭകള്‍ മാറ്റുരക്കും.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, ദഫ് മുട്ട്, പ്രബന്ധ രചന, കഥാ കവിതാ രചന, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍ ഡിജിറ്റല്‍ ഡിസൈനിംഗ്, ഡോക്യുമെന്ററി തുടങ്ങി നാല്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7.30ന് ആരംഭിക്കുന്ന സാഹിത്യോത്സവ് ഷാഫിഇയ്യ, നുഅമാനിയ്യ, ബൂസൂരിയ്യ, ഹദ്ദാദിയ്യ, ഉമരിയ്യ, റസ്‌വിയ്യ, റൂമിയ്യ, എന്നീ ഏഴു വേദികളിലായാണ് നടക്കുക. സര്‍ഗ്ഗ പ്രതിഭകളായ പുര്‍വ്വ സുരികളുടെ കാവ്യ സംഭാവനകളെ സ്മരിച്ചു കൊണ്ടാണ് വേദികള്‍ക്ക് ഇത്തരത്തിലുള്ള നാമകരണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

sharjah-map

സാഹിത്യോത്സവ് നഗരിയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിന് സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സംവിധാനിക്കും. നഗരിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്വിസ് മത്സരങ്ങള്‍ നടക്കും, വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ സാഹിത്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ എസ് സി യുടെ സാംസ്‌കാരിക വിഭാഗമായ കലാലയം സമിതിയുടെ നേതൃത്വത്തില്‍ സാഹിത്യോത്സവ് സംഘടിപ്പിച്ചിരിക്കുന്നത്.

കലാ സാഹിത്യ ഇനങ്ങള്‍ക്കൊപ്പം, വൈജ്ഞാനിക ഇനങ്ങള്‍ക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്കും സാഹിത്യോത്സവുകളില്‍ പ്രാധാന്യം നല്‍കുന്നു. ഗള്‍ഫ് നാടുകളില്‍ ഏകീകൃത സ്വഭാവത്തില്‍ നടക്കുന്ന ഏക കലാസാഹിത്യ മത്സര വേദിയാണ് ആര്‍ എസ് സി സാഹിത്യോത്സവുകള്‍. 154 യൂനിറ്റ്, 37 സെക്ടര്‍, 8 സോണ്‍ സാഹിത്യോത്സവ് പങ്കെടുത്ത 6000 പ്രതിഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 മത്സരാര്‍ത്ഥികളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+