Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദിൽ കൊറോണ ബാധിച്ച മലയാളി ഗുരുതരാവസ്ഥയിൽ: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു, വിവരം അറിഞ്ഞത്...

റിയാദ്: സൌദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ചയാളുടെ ഭാര്യയും കുഞ്ഞും മരിച്ചനിലയിൽ. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്റെ ഭാര്യയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂർ സ്വദേശിനിയാണ് ഭാര്യ. ഇവർക്കൊപ്പം താമിസിച്ച് വന്നിരുന്ന 75 വയസ്സ് പ്രായമുള്ള അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച ബിജു നാല് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് പോയത്. ഇക്കാര്യം നാട്ടിലുള്ള സഹോദരി സുഹൃത്തുക്കളെ അറിയിച്ചതിനെ തുടർന്നാണ് ബിജുവിനെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതോടെയാണ് ഇയാൾ റിയാദിലെ മുസാവാത് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. രോഗിയായ ബിജുവിന്റെ അമ്മ വീടിന് പുറത്തുനിൽക്കുന്നത് കണ്ട സമീപവാസികൾ കാര്യം അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റ് അടച്ചിട്ട കാര്യം ശ്രദ്ധിക്കുന്നത്. തുടർന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയതോടെ വീടിന് പുറത്തായ അമ്മയെയും വാർധക്യ സഹജമായ രോഗങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

corona-virus22222-

കഴിഞ്ഞ എട്ട് വർഷമായി മദീന വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു ബിജു. വിമാനത്താവളത്തിന് കീഴിലുള്ള വണ്ടർലാ എന്ന കമ്പനിയ്ക്ക് വേണ്ടി ബെൽറ്റ് ടെക്നീഷ്യനായി സേവനമനുഷ്ടിച്ച് വരികയായിരുന്ന ഇയാൾക്ക് അടുത്തിടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഭർത്താവ് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതോടെയാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. രണ്ടുപേരുടേയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+