കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദില്‍ തെരുവു വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറുന്നു

Google Oneindia Malayalam News

സൗദി: രാജ്യത്തെ മുഴുവന്‍ തെരുവു വിളക്കുകളും എല്‍ഇഡി യിലേക്ക് മാറ്റുവാനുള്ള നടപടികള്‍ക്ക് റിയാദ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. വൈദ്യുതി ഉപയോഗം ഏതാണ്ട് 30 ശതമാനം ലാഭിക്കാനാണ് ഗവണ്‍മെന്റിന്റെ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.\

വിളക്കുകള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ഊര്‍ജം സോളാര്‍ പാനല്‍ ഉപയോഗിച്ച് കണ്ടെത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തൂണുകളില്‍ ഘടിപ്പിക്കുന്ന അസ്‌ട്രോണോമിക്കല്‍ ക്ലോക്കുകള്‍ സൂര്യോദയവും അസ്തമയവും തിരിച്ചറിഞ്ഞ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്ന സമയം ക്രമീകരിക്കുന്ന രീതിയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

riyadh-map

കാലാവസ്ഥ മൂലം ലൈറ്റുകള്‍ക്ക് ഉണ്ടാകാനിടയുള്ള കേടുപാടുകള്‍ ഒരു പരിധി വരെ കുറക്കുവാനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English summary
Riyadh utilizes LED lamps in street lighting system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X