സൗദി: വീടുകള്‍ക്ക് പുറത്ത് വസ്ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ 500 റിയാല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ വീടുകള്‍ക്ക് പുറത്ത് വസ്ത്രം ഉണക്കാനിടുന്നവര്‍ക്ക് പിഴ ചുമത്താന്‍ ഒരുങ്ങി നഗരസഭ. ഫ്ളാറ്റുകളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെയാണ് നഗരസഭയുടെ കര്‍ശന നടപടി. നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 100 സൗദി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
നഗര ഭംഗിയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്ക് എതിരെയാണ് നടപടി. പുറമേയ്ക്ക് കാണുംവിധം വസ്ത്രങ്ങള്‍ ഉണക്കാന്‍ പാടില്ല. നിയമ ലംഘനം ആവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇരട്ടി തുകയാണ് പിഴ. പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിയ്ക്കുന്ന വീട്ടുകാര്‍ക്ക് 100 റിയാലും ഭക്ഷണ ശാലകള്‍ക്ക് ആയിരം മുതല്‍ മൂവായിരം വരെ റിയാലുമാണ് പിഴ ചുമത്തുന്നത്.

വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിയുന്നവര്‍ക്ക് 100 മുതല്‍ 200 റിയാല്‍ വരെയാണ് പിഴ. വാഹനത്തിലെ യാത്രക്കാര്‍ മാലിന്യം പുറത്തേയ്ക്ക് ഇട്ടാല്‍ ഡ്രൈവറില്‍ നിന്നാകും പിഴ ഈടാക്കുക.












Click it and Unblock the Notifications