ഷാര്‍ജയില്‍ വാഹനാപകടം, മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഷാര്‍ജ: സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് മടങ്ങവെ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷാര്‍ജയിലെ മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. അഞ്ച് വിദ്യാര്‍ത്ഥികള്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഇവര്‍ ഓടിച്ചിരുന്ന കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു നിന്നു തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരണപ്പെട്ടത്.

കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശി അഷ്മിദ്(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷിഫാം(19) എന്നിവരാണ് മരിച്ചത്. ദുബായ് മിഡില്‍ സെക്‌സ് സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ് അഞ്ച് പേരും.
രാത്രി 12മണിയോടെയാണ് അപകടം നടക്കുന്നത്. മരിച്ച അഷ്മിദിന്റെ കുടുംബം ദുബായില്‍ സ്ഥിരതാമസക്കാരാണ്. ഇവര്‍ നാട്ടില്‍ അവധിക്കു പോയിരിക്കുകയാണ്. മദാം സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുപേരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയായതിനുശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നതാണ്.












Click it and Unblock the Notifications