സൗദി: ബസും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ച് 17 മരണം; അപകടത്തില്‍പ്പെട്ടത് മക്കയിലേക്ക് പോയവര്‍
റിയാദ്: റമദാന്റെ ആദ്യദിനത്തില്‍ അബുദാബിയില്‍ പെട്രോള്‍ ടാങ്കറും ബസും കൂട്ടിയിടിച്ച് 17 പേര് മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
തലസ്ഥാന നഗരമായ റിയാദിനും അല്‍ ഖാസിമിനും ഇടയിലാണ് അപകടം നടന്നതെന്ന് റിയാദിലെ റെഡ്ക്രെസന്റ് വക്താവ് അബ്ദുല്ല അല്‍ മൊറേബേദ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചതാണ് മരണനിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് റിയാദ് പൊലീസ് പറയുന്നു. ഇരുവാഹനങ്ങളും കത്തിയമര്‍ന്നു.

ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന അഞ്ച് മലയാളികില്‍ മൂന്ന് പേര് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ബത്ഹയിലെ ഉംറ നിര്‍വ്വഹിക്കുന്നതിനായി ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്ത ബസ് തിങ്കളാഴ്ച വൈകുന്നേരമാണ് യാത്ര തിരിച്ചത്.
രാജ്യത്ത് യുവജനങ്ങള്‍ ഏറ്റവുമധികം യുവാക്കള്‍ റോഡപകടങ്ങളിലാണ് മരണമടയുന്നതെന്ന് ചൂണ്ടിക്കാണിച്ച ആരോഗ്യ മന്താലയം പ്രതിദിനം സൗദിയില്‍ 17 പേര് വീതം റോഡപകടങ്ങളില്‍ മരണമടയുന്നുണ്ടെന്നും പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications