ദുബായ്;ഇന്ത്യക്കാരന്‍റെ 10ലക്ഷം രൂപ കവര്‍ന്നു

ബാങ്കില്‍ നിന്ന് പുറത്തേയ്ക്ക് വന്ന ഇന്ത്യക്കാരനെ മൂന്നംഗ സംഘം അദ്ദേഹത്തിന്റെ കാറിന് സമീപം വരെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ കൈവശം ഇരുപത്തിരണ്ട് ലക്ഷം രൂപ ഉണ്ടായിരുന്നു. 19 വയസ്സുള്ള രണ്ട് യുവാക്കളും 35 വയസ്സുള്ള ഒരു യുവാവും ഉള്‍പ്പെട്ട സംഘമാണ് മോഷണം നടത്തിയത്.
ഒരു ഹോട്ടലിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചാണ് ഇന്ത്യക്കാരനടുത്തേയ്ക്ക് സംഘം എത്തിയത്. അതിന് ശേഷം സംഘത്തിലൊരാള്‍ ഇന്ത്യക്കാരനൊപ്പം കാറിലേയ്ക്ക് കയറി പണം സൂക്ഷിച്ചിരുന്ന കവര്‍ തട്ടിയെടുത്തു. കവര്‍ തിരിച്ച് വാങ്ങാന്‍ ഇന്ത്യക്കാരനും ശ്രമിച്ചു. ഇതിനിടയില്‍ പണം റോഡിലേയ്ക്ക് വീണു. കൈയ്യില്‍ കിട്ടിയ പത്ത് ലക്ഷം രൂപയുമായി സംഘം രക്ഷപ്പെട്ടു.
ഇന്ത്യക്കാരന്‍ പൊലീസിനെ വിവരമറിയിച്ചു. മുറാഖാബാദില്‍ നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. അയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. കേസിന്റെ തുടര്‍ വിചാരണം ഒക്ടോബര്‍ 22 ന് നടക്കും












Click it and Unblock the Notifications