മണി എക്‌സ്‌ചേഞ്ച് കൊള്ള പ്രതികള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍!!!
മുറഖബാദിലെ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ ആറംഗ സംഘത്തെ ദുബായ് പോലീസ് ഷാര്‍ജ പോലീസിന്റെ സഹായത്തോടെ പിടികൂടി
ദുബായ്: മുറഖബാദിലെ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ ആറംഗ സംഘത്തെ ദുബായ് പോലീസ് ഷാര്‍ജ പോലീസിന്റെ സഹായത്തോടെ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ ലെ പ്രധാന പണമിടപാട് സ്ഥാപനത്തിന്റെ ദുബായ് മുറഖബാദ് ശാഖയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.
സ്ഥാപന ഉടമകള്‍ പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്യേഷണത്തിലാണ് പ്രതികളായ ആറംഘ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഷാര്‍ജയില്‍ പിടിയിലാവുന്നത്. ഇവരില്‍ മുന്നു പേര്‍ ഇതേ സ്ഥാപനത്തിലെ ജിവനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി.

പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും കവര്‍ച്ച നടത്തിയ പണവും കണ്ടെത്തിയിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് ഇവര്‍ കവര്‍ച്ചയ്ക്കുള്ള പദ്ധതികള്‍ നടത്തിയിരുന്നത്. പ്രതികളെ കൂടുതല്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.












Click it and Unblock the Notifications