Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ റോളയില്‍ മലയാളിയുടെ കടയില്‍ വന്‍ മോഷണം

ഷാര്‍ജ: റോളയിലെ പ്രധാന റോഡിനു ചേര്‍ന്ന് കിടക്കുന്ന കടയിലാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 3.30 ഓടെ മോഷണം നടന്നത്. മൊബൈല്‍ ഫോണ്‍ മൊത്ത കച്ചവട സ്ഥാപനത്തില്‍ നിന്നും ഏതാണ്ട് ഒന്നര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന മൊബൈല്‍ ഫോണുകളാണ് മോഷണം പോയിരിക്കുന്നത്.

Sharjah

കടയുടെ ഷട്ടര്‍ പൊളിച്ച കള്ളന്മാര്‍ അകത്തെ ചില്ല് വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് പ്രവേശിച്ചത്. നാലംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സ്ഥാപനത്തിലും തൊട്ടടുത്ത സ്ഥാപനത്തിലും ഘടിപ്പിച്ചിട്ടുള്ള സെക്യൂരിറ്റി കാമറയില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടന്നാണ് വിവരം.

വിരലടയാളം പതിയാതിരിക്കാന്‍ മോഷ്ടാക്കള്‍ കൈയ്യുറ ധരിച്ചിരുന്നെങ്കിലും കൈയ്യുറ ധരിക്കാത്ത മോഷ്ടാവിന്റെ വിരലടയാളം പോലീസിനു ലഭിച്ചിട്ടുണ്ട്. പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ബന്ദിയടുക്ക സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+