കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫൂട്‌ബോള്‍ ലീഗിലേക്ക് റോണാള്‍ഡീന്യോ എത്തുന്നു!!

Google Oneindia Malayalam News

ദുബായ്: ചോദ്യത്തിനെല്ലാം നിറഞ്ഞ പുഞ്ചിരി. പരിഭാഷകനിലൂടെ ചോദ്യങ്ങള്‍ മനസ്സിലാക്കി ചിരിച്ചുകൊണ്ടുള്ള മറുപടി. ഇതായിരുന്നു കാല്‍പന്തുകളില്‍ വിസ്മയം തീര്‍ത്ത ബ്രസീലിന്റെ താരം റെണാള്‍ഡിന്യോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിലവഴിച്ച കുറച്ചു നേരത്തെ വിശേഷങ്ങള്‍.

നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ഥം കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ ദുബായില്‍ മാധ്യമ പ്രവര്‍ത്തകരുമായി അല്പ നേരം ചിവലഴിക്കാന്‍ താരം സമയം കണ്ടെത്തി. കേരളവും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആവേശത്തെ കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് കേട്ടിട്ടുണ്ടെന്നും മുന്‍പ് ഇന്ത്യയില്‍ വന്നപ്പോള്‍ ലഭിച്ച സ്വീകരണം തന്നെ ഞെട്ടിച്ചുവെന്നും റോണാള്‍ഡീന്യോ പറഞ്ഞു. ഇന്ത്യന്‍ ഫൂട്‌ബോളിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നുണ്ട്.

football

അതില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും താരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നു സമ്മതിച്ചു. എന്നാല്‍ പുതിയ തലമുറയിലേക്ക് ഫുട്‌ബോള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലോക പര്യാടനവും കുട്ടികള്‍ക്കുള്ള പരിശീലനവുമാണ് പലപ്പോഴും തടസ്സമാക്കുന്നത്. വരും നാളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ തന്നെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

football1

കളിക്കുകയാണെങ്കില്‍ അത് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയാകണമെന്നും കേരളം താങ്കളെ അത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് ക്ഷണം സ്വീകരിച്ചത്.

ഞായറാഴ്ചയും തിങ്കളാഴ്ചയും റോണാള്‍ഡീന്യോ കേരളത്തില്‍ ഉണ്ടാവും. കോഴിക്കോട് വിമാനമിറങ്ങുന്ന താരം കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടികളില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കാഷിഫ് സിദ്ദീഖി, ടൈറ്റില്‍ സ്‌പോണ്‍സറായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, അബ്ദുള്‍ റഹിമാന്‍, റാഫേല്‍, അംജദ് ഹുസൈന്‍, ജെ മക്കാത്തെരെ എന്നിവരും പങ്കെടുത്തു..

English summary
ronaldinho reached the Indian football league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X