റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം റോയലിന്റെ സ്ഥാനാരോഹണ ചടങ്ങ് ദുബായില്‍ നടക്കും
ദുബായ്: റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം റോയലിന്റെ പ്രസിഡന്റായി ഡോക്ടര്‍ പ്രേമകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് ദുബായില്‍ നടക്കും. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസും,ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ,ബിസിനസ്,മാധ്യമ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ സ്ഥാനാരോഹണ ചടങ്ങില്‍ വച്ച് റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.

റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുന്ന പത്ത് ലക്ഷം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് സെക്രട്ടറി ഡോ.ജെ.മോസസ് അറിയിച്ചു. രണ്ട് നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്താന്‍ പുതിയ പ്രസിഡന്റ് നല്‍കുന്ന അഞ്ച് ലക്ഷം രൂപ റോട്ടറി മുന്‍ ഗവര്‍ണര്‍ മേജര്‍ ഡോണര്‍ ഡോക്ടര്‍ ജി.എ.ജോര്‍ജിന് കൈമാറുന്ന ചടങ്ങും പരിപാടിയില്‍ നടക്കും.
ക്ഷണിക്കപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഡൌണ്‍ടൌണിലെ റാഡിസണ്‍ ബ്ലൂവിലാണ് ചടങ്ങുകള്‍ നടക്കുക.












Click it and Unblock the Notifications