കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോയല്‍ ബ്രൂണെ എയര്‍ലൈന്‍സും കോസ്‌മോ ട്രാവലും ധാരണാപത്രത്തില്‍ ഒപ്പിട്ടു

Google Oneindia Malayalam News

ദുബായ്: റോയല്‍ ബ്രൂണെ എയര്‍ലൈന്‍സിന്റെ യു.എ.ഇ ജനറല്‍ സെയില്‍സ് ഏജന്റായി കോസ്‌മോ ട്രാവല്‍ പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ബ്രൂണെയുടെ ദേശീയ വിമാന കമ്പനിയാണ് ബ്രൂണെ എയര്‍ലൈന്‍സ്. കമ്പനിയുടെ 40ാം വാര്‍ഷിക വേളയില്‍ മികച്ച ചുവടുവെപ്പിന് പുതിയ കരാര്‍ സഹായകരമാകുമെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 32 ഓളം ശാഖകളുമായി യു.എ.ഇ ല്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ട്രാവല്‍ ഇതിനകം തന്നെ ജനപ്രിയമാണ്.

വിവിധ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാര പാക്കേജുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കമ്പനിയാണ് കോസ്‌മോ. ഏതാണ്ട് 550 ദശലക്ഷം ദിര്‍ഹമാണ് കമ്പനിയുടെ വിറ്റുവരവ്. ദെയ്‌റ സെന്റൂറിയന്‍ സ്റ്റാറില്‍ പ്രതേകം തയ്യാറാക്കിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇ.യിലെ ബ്രൂണെ സ്ഥാനപതി മുഹമ്മദ് യാസ്‌റ ഹദ് സാലിഹ് ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ എയര്‍ അറേബ്യയുടെ ജനറല്‍ സെയില്‍സ് ഏജന്റു കൂടിയാണ് കോസ്‌മോ ട്രാവല്‍.

cozmo

കൂടുതല്‍ മികച്ച സര്‍വീസിലൂടെ കൂടുതല്‍ മേഖലകളിലേക്കുള്ള കമ്പനിയുടെ വളര്‍ച്ചയാണ് പുതിയ കരാറെന്ന് കോസ്‌മോ ട്രാവല്‍ സി.ഇ.ഒ ജമാല്‍ അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. സെയില്‍സ് മേധാവി ദീപാരാജേഷ്, റോയല്‍ ബ്രൂണെ പ്രതിനിധികളായ കരം ചാന്ദ്, ക്രിസ്റ്റിനാ ചുആ എന്നിവര്‍ ധാരണപത്രം കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ചീഫ് കമേഴ്‌സ്യസ് ആന്‍ഡ് പ്ലൂനിങ് ഓഫീസര്‍ കരംചന്ദ്, കോസ്‌മോ ട്രാവല്‍ സി.ഇ.ഒ. ജമാല്‍ അബ്ദുല്‍ നാസര്‍, റോയല്‍ ബ്രൂണെ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍ മാനേജര്‍ സുയിനാ ഖാന്‍, സെയില്‍സ് മേധാവി ദീപാ രാജേഷ, സെയില്‍സ് മേധാവി ക്രിസ്റ്റിനാ ചുആ, കണ്‍ട്രി മാനേജര്‍ ജലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Royal brunei airlines and Coxmo travels together signed contract
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X