ആര്‍.പി ഗ്രൂപ്പ് 9500 കോടി മുതല്‍മുടക്കില്‍ ദുബായില്‍ ആര്‍.പി ഹൈറ്റ്‌സ് നിര്‍മ്മിക്കുന്നു

ദുബായ്: മലയാളിയായ രവി പിള്ള ചെയര്‍മാനായ ആര്‍.പി ഗ്രൂപ്പ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൂടി ചുവടുറപ്പിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ആദ്യ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ദുബായിയില്‍ തുടക്കമായി .

drravipillai

9500 കോടി മുതല്‍മുടക്കില്‍ ആര്‍.പി ഹൈറ്റ്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് ആദ്യ സംരംഭം പൂര്‍ത്തിയാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോക്ടര്‍ രവി പിള്ള നിര്‍വ്വഹിച്ചു.

rpheights

268 ലക്ഷ്വറി ഫല്‍റ്റുകളുമായി ഡൗണ്‍ ടൗണ്‍ ദുബായിലാണ് ആര്‍.പി ഹൈറ്റ്‌സ് ഒരുങ്ങുന്നത്. അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗ്രൂപ്പിന് സാധിക്കുമെന്ന് രവി പിള്ള അഭിപ്രായപ്പെട്ടു.

rp-1

മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രശസ്ത ഗ്രൂപ്പായ ആര്‍.പി ഗ്രൂപ്പ്, ആര്‍.പി ഗ്ലോബല്‍ എന്ന പേരിലാണ് പുതിയ മേഖലയിലേക്ക് തങ്ങളുടെ സാനിധ്യം ഉറപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+