കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ എസ് സി ബുക്‌ടെസ്റ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Google Oneindia Malayalam News

ഷാര്‍ജ: മീലാദുന്നബിയോടനുബന്ധിച്ച് തിരുനബി ജീവിതം വായനക്കു വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ സംഘടിപ്പിക്കുന്ന ബുക് ടെസ്റ്റിന്റെ യോഗ്യതാ പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റസൂലിന്റെ ബാല്യം എന്ന ഐ പി ബി പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ടെസ്റ്റ്.

ഗള്‍ഫില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷകള്‍ നടക്കും. നാട്ടിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ളവര്‍ക്കായി ഗ്ലോബല്‍ ഓണ്‍ലൈന്‍ പരീക്ഷയും സംഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പുസ്തകത്തിന്റെ 36,500 പ്രതികള്‍ പ്രത്യേകം അച്ചടിച്ചാണ് വായനക്കാരിലേക്കെത്തിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യരായവര്‍ക്ക് ഗള്‍ഫ് രജ്യങ്ങളിലെ ഇരുനൂറിലധികം കേന്ദ്രങ്ങളില്‍ ജനുവരി 22ന് ഏകീകൃത ഫൈനല്‍ പരീക്ഷയും നടക്കും.

rasool-copy

ഗള്‍ഫിനു പുറത്തുള്ളവര്‍ക്കുള്ള പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും. മീലാദ് കാലത്ത് തിരുനബിയെ കൂടുതല്‍ വായിക്കാനും പ്രവാചകരുടെ ജീവിത സന്ദേശവും ചരിത്രവും സമൂഹത്തില്‍ പരിചയപ്പെടുത്തുന്നതിനും വിശിഷ്യാ പ്രവാസി കുടുംബങ്ങളിലും കുട്ടികള്‍ക്കിടയിലും തിരുനബി ജീവിതം വായനക്കു വിധേയമാക്കുന്നതിനുമാണ് മീലാദ് ആഘോഷ സന്ദര്‍ഭത്തില്‍ പുസ്തകം അടിസ്ഥാനപ്പെടുത്തി പരീക്ഷ സംഘടിപ്പക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ കെ ശമീം പറഞ്ഞു.

പരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് ജി സി സി, നാഷനല്‍, സോണ്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. ഗള്‍ഫ് കണ്‍ട്രോള്‍ ബോര്‍ഡാണ് പരീക്ഷ നിയന്ത്രിക്കുന്നത്. കേന്ദ്രീകൃത മൂല്യനിര്‍ണയവും ആപ്ലിക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുമാണ് പരീക്ഷക്കായി തയാറാക്കിയിരിക്കുന്നത്. പുസ്തകം ലഭിക്കുന്നതിനും രജിസ്‌ട്രേഷനും +971 555667860 നമ്പരില്‍ വിളിക്കണം

English summary
RSC Book Test Registration started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X