കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ബസ് യാത്ര കൂടുതല്‍ എളുപ്പമാവും; പുതിയ ഏഴ് റൂട്ടുകള്‍ കൂടി ആര്‍.ടി.എ പ്രഖ്യാപിച്ചു

ദുബായില്‍ ബസ് യാത്ര കൂടുതല്‍ എളുപ്പമാവും; പുതിയ ഏഴ് റൂട്ടുകള്‍ കൂടി ആര്‍.ടി.എ പ്രഖ്യാപിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായ് നിവാസികളുടെ യാത്ര ആയാസ രഹിതമാക്കാന്‍ പുതിയ ഏഴ് ബസ് റൂട്ടുകള്‍ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). മെട്രോ സ്‌റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് റൂട്ടുകള്‍ ഉള്‍പ്പെടെയാണിത്. പുതിയ റൂട്ടുകള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍വരും. പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള നിലവിലെ 24 റൂട്ടുകളില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ആര്‍.ടി.എ അറിയിച്ചു.

ദുബായിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുകയും യാത്രക്കാരുടെ ആധിക്യത്തിന് പരിഹാരം കാണുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ആര്‍.ടി.എ ഡയരക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാശിമി പറഞ്ഞു. നഗരവല്‍ക്കരണവും ബിസിനസും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ഏഴ് റൂട്ടുകളില്‍ രണ്ടെണ്ണം- എഫ് 19 എ, എഫ് 19 ബി- ബിസിനസ് ബേ ജില്ലയിലെ മെട്രോ സ്‌റ്റേഷനുകളിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ്. ഓരോ 10 മിനുട്ടിലും ഇതുവഴി സര്‍വീസ് ഉണ്ടായിരിക്കും.

dubai3

ബാക്കി അഞ്ച് റൂട്ടുകളില്‍ രണ്ടെണ്ണം സാധാരണ അര്‍ബന്‍ റൂട്ടുകളും (25, 95) മൂന്നെണ്ണം എക്‌സ്പ്രസ് റൂട്ടുകളുമാണ് (എക്‌സ് 02, എക്‌സ് 22, എക്‌സ് 24). റൂട്ട് 25 അല്‍ ഖുസൈസ് ഇന്‍ഡസ്ട്രിയലില്‍ നിന്ന് ദമസ്‌കസ് സ്ട്രീറ്റ് വഴി എയര്‍പോര്‍ട്ടിലെ രണ്ടാമത്തെ ടെര്‍മിനലിലേക്കെത്തും. 20 മിനിട്ടാണ് സര്‍വീസുകള്‍ തമ്മിലെ ഇടവേള. റൂട്ട് 95ല്‍ ഓടുന്ന ബസ്സുകള്‍ ഗോള്‍ഡ് സൂഖ് ബസ് സ്‌റ്റേഷനില്‍ നിന്ന് ശെയ്ഖ് ഖലീഫ സ്ട്രീറ്റ്, ജാഫിലിയ്യ മെട്രോ സ്‌റ്റേഷന്‍, ശെയ്ഖ് സായിദ് റോഡ്, ഇബ്‌നു ബത്തൂത്ത മെട്രോസ്‌റ്റേഷന്‍, ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ വഴി ജബല്‍ അലിയിലെ ദുബയ് വാട്ടര്‍ ഫ്രണ്ട് വരെയാണ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ഉള്‍പ്പെടെ മണിക്കൂറില്‍ ഒരു സര്‍വീസാണ് ഈ റൂട്ടിലുണ്ടാവുക.

എക്‌സ്പ്രസ് റൂട്ടായ എക്‌സ് 02 ബസ്സുകള്‍ അല്‍ ഗുബൈബ-സത്‌വ സ്റ്റേഷനുകള്‍ക്കിടയില്‍ ഓരോ 15 മിനുട്ടിലും സര്‍വീസ് നടത്തും. എക്‌സ് 22 ബസ്സുകള്‍ അല്‍ ഖുസൈസ് ഇന്‍ഡസ്ട്രിയലില്‍ നിന്ന് അല്‍ നഹ്ദവരെ ഓരോ അര മണിക്കൂറിലുമാണ് സര്‍വീസ് നടത്തുക. എക്‌സ് 24 അല്‍ നഹ്ദ-1, യൂനിയന്‍ മെട്രോസ്‌റ്റേഷനുകള്‍ക്കിടയില്‍ സലാഹുദ്ദീന്‍ സ്ട്രീറ്റ് വഴി സര്‍വീസ് നടത്തും.

English summary
Dubai’s sprawling transport network is set to expand further with the addition of seven new routes from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X