Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ഡ്രോണുകള്‍ എല്ലാം കാണുന്നു, വിവരങ്ങള്‍ ആപ്പിലറിയാം

സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി വിവരങ്ങള്‍ ജനങ്ങളിലേക്കെത്തും

ദുബായ്: അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷയ്ക്ക് ദുബായില്‍ ഡ്രോണുകള്‍. ഗതാഗതം നിരീക്ഷിക്കുന്നതിനായി സ്ഥാപിക്കുന്ന ഡ്രോണുകള്‍ ഗതാഗതവും റോഡിലുണ്ടാകുന്ന അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുക. ഗതാഗത നിരീക്ഷണത്തിനായി അടുത്ത വര്‍ഷത്തോടുകൂടി ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ദുബായി റോഡ്സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയാണ് അറിയിച്ചത്.

2017ന്റെ പകുതിയോടെ ദുബായിലെ റോഡുകളില്‍ ഗതാഗത നിരീക്ഷണത്തിന് ഡ്രോണുകള്‍ വിന്യസിക്കും. ആദ്യഘട്ടത്തില്‍ ദുബായിലെ സുപ്രധാന റോഡുകളിലായിരിക്കും ഡ്രോണുകളെ വിന്യസിക്കുകയെങ്കിലും ഇവയുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമായിട്ടില്ല.

ആപ്പ് വഴി ജനങ്ങളിലേക്കും

ആപ്പ് വഴി ജനങ്ങളിലേക്കും

ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍, വിവരങ്ങള്‍ നേരിട്ട് ആര്‍ടിഎ കണ്‍ട്രോള്‍ സെന്ററിലേക്ക് നേരിട്ടെത്തും. ഡ്രോണ്‍ നല്‍കുന്ന വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നതിന് പുറമേ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ജനങ്ങള്‍ക്കും ലഭിക്കും. ആര്‍ടിഎ ഡയറക്ടര്‍ ഖാലിദ് അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 അപകടങ്ങള്‍ അറിയിക്കാന്‍

അപകടങ്ങള്‍ അറിയിക്കാന്‍

റോഡപകടങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് ഡ്രോണുകള്‍ കൊണ്ടുള്ള ഒരു മേന്മ. അപകടമുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഇത് സഹായിക്കും. എന്നാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകളെ ഉപയോഗപ്പെടുത്തില്ലെന്ന് ആര്‍ടിഎ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ട്രാഫിക് പൊലീസിന്റെ പരിധിയിലായിരിക്കും വരിക.

 പാര്‍ക്കിംഗ് ഏരിയയകള്‍

പാര്‍ക്കിംഗ് ഏരിയയകള്‍

ബൈക്ക് യാത്രക്കാര്‍ക്ക് പാര്‍ക്കിംഗ് സംബന്ധിച്ച വിവരങ്ങളും ഡ്രോണുകളുടെ സഹായത്തോടെ ലഭിക്കും. ആര്‍ടിഎ കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്ന വിവരങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ജനങ്ങളിലെത്തുക.

ഫ്‌ളൈയിംഗ് സോണുകള്‍

ഫ്‌ളൈയിംഗ് സോണുകള്‍

ദുബായിയിലെ ഓരോ ഭാഗങ്ങളെയും ആര്‍ടിഎ വ്യത്യസ്ത ഫ്‌ളൈയിംഗ് സോണുകളാക്കി തിരിച്ചായിരിക്കും ഡ്രോണുകളെ വിന്യസിക്കുകയെന്നാണ് അല്‍ അവാധി നല്‍കുന്ന വിവരം.

റോഡ് വിശകലനത്തിനും

റോഡ് വിശകലനത്തിനും

ദുബായിലെ റോഡുകളിലെ അപകടങ്ങള്‍ കണ്ടെത്തുന്നതിന് പുറമേ റോഡുകളുടെ അവസ്ഥകള്‍ നിരീക്ഷിക്കുന്നതിനും ആര്‍ടിഎ കെട്ടിടങ്ങളുടെ വിന്യാസം പരിശോധിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തും. 3ഡി ഇമേജുകളും ഡിജിറ്റല്‍ സ്‌കാനിംഗും ഉള്‍പ്പെട്ട ചിത്രങ്ങളാണ് ഡ്രോണ്‍ പുറത്തുവിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+