ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേകള്‍ തുറന്നു
മനാമ :മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബഹറിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേകള്‍ തുറന്നു. കാഴ്ചപരിധി കുറഞ്ഞതിനാല്‍ കഴിഞ്ഞ ചില വിമാനങ്ങള്‍ റദ്ദാക്കുകയും, ചിലത് വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു. ഇവയെല്ലാം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 26 രാത്രി 9.20 മുതല്‍ 27 പുലര്‍ച്ചെ 4.30 വരെയായിരുന്നു കാഴ്ചയുടെ പരിധി കുറഞ്ഞിരുന്നത്.

ഇതോടെ റണ്‍വേകള്‍ അടച്ചതിനാല്‍ പല വിമാനങ്ങള്‍ക്കും താഴെയിറങ്ങാനായില്ല. എല്ലാ യാത്രക്കാരോടും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ പുതിയ സമയക്രമം അന്വേഷിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications