പ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചു
ദുബായ്: പ്രവാസികള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. അവരുടെ അധ്വാനത്തിന്റെ മൂല്യം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.
Recommended Video
കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ജനങ്ങള്‍ കൂടുതലായി സ്വര്‍ണവും ഡോളറും ആശ്രയിക്കുന്നതാണ് സാഹചര്യം. ഈ വേളയില്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നേട്ടം പ്രവാസികള്‍ക്കാണ്. റിയാലും ദിര്‍ഹവും ദിനാറുമെല്ലാം മൂല്യം വര്‍ധിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ദിര്‍ഹത്തിന് 20.01 രൂപ
ഒരു ദിര്‍ഹത്തിന് 20.01 രൂപ എന്ന നിലയിലാണ് ഏറ്റവും ഒടുവിലെ ക്ലോസിങ്. 50 ദിര്‍ഹത്തില്‍ താഴെ അയച്ചാല്‍ മതി ആയിരം രൂപ നാട്ടില്‍ കിട്ടും. ആയിരം രൂപയ്ക്ക് 17 ദിര്‍ഹവും അതിന് മുകളില്‍ വാറ്റ് അടക്കം 23 ദിര്‍ഹവുമാണ് കമ്മീഷന്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാന്‍ എത്തുന്നവരുടെ തിരക്കാണ് എക്സ്ചേഞ്ചുകളില്‍.

എക്സ്ചേഞ്ചുകളില്‍ പ്രത്യേക ഓഫര്‍
അവസരം മുതലെടുത്ത് ചില എക്സ്ചേഞ്ചുകള്‍ പ്രത്യേക ഓഫര്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. നിരക്ക് അറിയുന്നതിന് വേണ്ടിയുള്ള ഫോണ്‍ വിളിയുടെ പ്രവാഹമാണ് മിക്ക എക്സ്ചേഞ്ചുകളിലും. സ്വകാര്യ കമ്പനികളില്‍ ശമ്പളം കിട്ടി തുടങ്ങിയതിന് പിന്നാലെ പണം അയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു.

റിയാലും 20ല്‍
ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 20 രൂപയിലെത്തി. ഞായറാഴ്ച വരെ കൂടിയ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. തിങ്കളാഴ്ച നിരക്കില്‍ മാറ്റംവന്നേക്കുമെന്നാണ് വിവരം. അതേസമയം, നാട്ടിലേക്ക് ഇപ്പോള്‍ പണം അയ്ക്കാതെ മാറ്റിവയ്ക്കുന്ന വിരുതന്മാരുമുണ്ട്.

കണക്കുകൂട്ടലുകള്‍ ഇങ്ങനെ
രൂപയുടെ മൂല്യം ഇനിയും താഴും. അപ്പോള്‍ ഗള്‍ഫ് പണത്തിന്റെ മൂല്യം ഇനിയും വര്‍ധിക്കും. അപ്പോള്‍ നാട്ടിലേക്ക് പണം അയക്കാം... എന്ന് കരുതി പണം മാറ്റി വയ്ക്കുന്ന പ്രവാസികളുമുണ്ട്. എന്നാല്‍ ഇനിയും രൂപയുടെ മൂല്യം ഇടിയുമോ എന്ന് വ്യക്തമല്ല. വളരെ പെട്ടെന്ന് രൂപ തിരിച്ചുകയറാനുള്ള സാധ്യത കുറവാണ് എന്ന നിരീക്ഷണവും നിലവിലുണ്ട്.

ദിനാറിന് 241.50 രൂപ
കുവൈത്ത് ദിനാറിന് കഴിഞ്ഞദിവസം ലഭിച്ചത് 241.50 രൂപയാണ്. ശമ്പളം കിട്ടുന്ന വേളയില്‍ തന്നെ രൂപയുടെ മൂല്യത്തകര്‍ച്ച വന്നത് ഒരുതരത്തില്‍ പ്രവാസികള്‍ക്ക് നേട്ടമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് വിവരങ്ങള്‍. ഇങ്ങനെ ചെയ്യുന്നവര്‍ രണ്ടുതവണ ആലോചിക്കണം.

രൂപയുടെ തകര്‍ച്ച
ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സിഎഎക്കെതിരായ പ്രതിഷേധവും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിക്ഷേപ സാധ്യത കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വര്‍ധിക്കാനും ഇതിടയാക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് രൂപയുടെ മൂല്യം ഇടിയുന്നത്.

വലിയ പ്രവാസി സമൂഹം
ലോകത്ത് ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഐക്യരാഷ്ട്ര സഭ അടുത്തിടെ പുറത്തുവിട്ട കണക്കില്‍ 175 ലക്ഷം ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ടെന്ന് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കഴിയുന്ന രാജ്യം യുഎഇയാണ്. ഇതില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്.

പണമയക്കുന്നതും ഇന്ത്യക്കാര്‍
ലോകബാങ്ക് 2018ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം സ്വന്തം നാട്ടിലേക്ക് വിദേശ പണം അയക്കുന്ന പ്രവാസികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ 80 കോടി ഡോളറാണ് 2018ല്‍ അയച്ചത്. 2016ല്‍ ഇത് 62.7 കോടി ഡോളറായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലും പ്രവാസികളുടെ പണമാണെന്ന് പറയാം.

മലയാളികളുടെ സ്ഥാനം
2019ല്‍ ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 79 ബില്യണ്‍ ഡോളറാണ് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച പണം. ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിന്റെ 19 ശതമാനം മലയാളികളുടേതാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന പട്ടിക ഇങ്ങനെ
കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മൂന്നാം സ്ഥാനത്ത് കര്‍ണാടകയും. തമിഴ്നാട്, ദില്ലി, ആന്ധ്രപ്രദേശ്, യുപി, ബംഗാള്‍, ഗുജറാത്ത്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന് എന്നിങ്ങനെ പോകുന്നു സംസ്ഥാനം തിരിച്ചുള്ള പ്രവാസി പണം വരവിന്റെ പട്ടിക. ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പണം ഇന്ത്യയിലേക്ക് വരുന്നത്.

വരുന്ന രാജ്യങ്ങള്‍
യുഎഇ, അമേരിക്ക, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ പോകുന്നു ഇന്ത്യയിലേക്ക് പ്രവാസി പണം വരുന്ന രാജ്യങ്ങളുടെ പട്ടിക. ഒരു കാലത്ത് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഗള്‍ഫിലേക്കുള്ള പ്രവാസി കുടിയേറ്റം ഏറ്റവും കൂടുതല്‍. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
-
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം












Click it and Unblock the Notifications