സബര്‍മ്മതി കള്‍ച്ചറല്‍ ഫോറം 10ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ബഹറിന്‍: സബര്‍മ്മതി കള്‍ച്ചറല്‍ ഫോറം 10ാം വാര്‍ഷിക ആഘോഷവും ന്യൂ ഇയര്‍ കുടുംബസംഗമവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതല്‍ സല്‍മാനിയ സിംസ് സിറോ മലബാര്‍ സൊസൈറ്റിയില്‍ വെച്ചാണ് പരിപാടി അരങ്ങേറിയത്. ബാന്റ് മേളം, ചെണ്ട മേളം, അമ്മന്‍കുടം എന്നിവയുടെ അകമ്പടിയോട് ഡോ: അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് നെ സ്വീകരിച്ച് ആനയിച്ചു.

തുടര്‍്ന്ന് സബര്‍മ്മതി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് സാം ശമുവേല്‍ അടൂര്‍ മുഖ്യ അതിഥിയായ മുന്‍ ഡി.ജി.പി ഡോ: അലക്‌സാര്‍ ജേക്കബ് ഐ.പി.എസ് ന് പൊന്നാടയും മെമെന്‍ന്റയും നല്‍കി ആദരിച്ചു. ഡീ. റ്റീ മാനേജിംഗ് ഡയറക്ടര്‍ സോമന്‍ ബേബി, അജി പി. ജോയി, ബി എഫ് സി ജനറല്‍ മാനേജര്‍ പിന്‍സിലി വര്‍ക്കി, ഇന്‍ഡ്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രാഹാം ജോ, കേരളാ സമാജം ജനറല്‍ സെക്രട്ടറി വീരമണി, ഡാര്‍ അല്‍ ഷിഫ മാനേജിംഗ് ഡയറക്ടര്‍ കെ. റ്റി. മുഹമ്മദ് അലി, റ്റി സി ജോ, ഡോ. ജോര്‍ജ്ജ് മാത്യു, ജോബ് ജോസഫ് തോട്ടകത്ത് , രാജു കല്ലുപുറം, സേവിച്ചന്‍ ചൊത്ത്‌ശേരി, മോനി ഓടിക്കണ്ടത്തില്‍, ബിനു കുത്താനം, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, സുനീഷ് മാവേലിക്കര, അവതരിപ്പിച്ച ഗാനമേള തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി സുനീഷ് സ്വാഗതവും സെക്രട്ടറി സാബു സക്കറിയ നന്ദിയും അറിയിച്ചു. സന്തോഷ് തങ്കച്ചന്‍, ജോസ കുമ്പഴ, ക്രിസ്റ്റി, ജോബി, സാംസ ഡാനിയേല്‍, മുഹമ്മദ് ഗുരുക്കള്‍, ഷിബു ചാക്കോ തോമസ്സ്, ഷൈന്‍ വര്‍ഗ്ഗീസ്, ബാലു, വിശ്വനാഥന്‍, സാം ജി മാത്യുഎന്നിവര്‍ നേത്യത്വം നല്‍കി.












Click it and Unblock the Notifications