കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ഭാവന ഗള്‍ഫ് നാടുകളില്‍ സ്‌കൂളുകള്‍ ആരംഭിക്കും

Google Oneindia Malayalam News

ദുബായ്: പ്രവാസികളുടെ സഹകരണത്തോടെ ഗള്‍ഫ് നാടുകളില്‍ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സദ്ഭാവന ഗ്രൂപ്പ് അറിയിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. പഠന രംഗത്ത് സമൂലമായ മാറ്റം അനിവാര്യമാണ് പ്രായോഗിക പരിജ്ഞാനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയാണ് തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് ഗ്രൂപ്പ് സിഇഒ കെ.ഇ. ഹാരിഷ്, ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി. ഷംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടക്കത്തില്‍ ഒമ്പത് സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതില്‍ മൂന്നെണ്ണം സൗദിയിലായിരിക്കും. പുതിയ സ്‌കൂള്‍ സ്ഥാപിക്കുന്നതിനൊപ്പം നിലവിലെ സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള സാങ്കേതിക ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കും. പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്ന വിദ്യാഭ്യാസത്തിന് പകരം പ്രയോഗിക പരിശീലനം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കിയാണ് വിദ്യഭ്യാസം മുന്നോട്ട് കൊണ്ട് പോവുക. വളര്‍ന്നുവരുന്ന തലമുറക്ക് സമൂഹവുമായി സംവദിക്കാനുള്ള മനസ്സ് രൂപപ്പെടുത്തുകയെന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. പ്രവാസി കുടുംബങ്ങള്‍ക്ക് ഇതിനുള്ള അവസരം കുറവാണ്.

sadhbhavana

ഇതുകൂടി കണക്കിലെടുത്താണ് പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. കേരളത്തില്‍ കോഴിക്കോട്ടാണ് സദ്ഭാവന സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താനും സദ്ഭാവനക്ക് പദ്ധതിയുണ്ട്. പ്രവാസി സംരംഭമായി 2008ല്‍ കേരളത്തില്‍ സ്ഥാപിതമായ സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ മികച്ച സ്‌കൂളുകളെ നിശ്ചയിക്കുന്ന അഞ്ച് സര്‍വേകളിലും ആദ്യ പത്ത് റാങ്കില്‍ ഇടംപിടിച്ചിരുന്നു. ഗ്രൂപ്പ് എംഡി അമീര്‍ തയ്യില്‍, ഡയറക്ടര്‍മാരായ കെ.വി.ഷംസുദ്ദീന്‍, മുഹമ്മദലി, ഷംസുദ്ദീന്‍ അഹ്മദ്, അഡ്വ.ബക്കര്‍ അലി, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
'Sadhbhavana' will begin school at gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X