സദ്‌വാര്‍ത്ത പരിപാടി അബുദാബിയില്‍ അരങ്ങേറും
രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന പരിപാടികള്‍ അഭിവന്ദ്യ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഉദ്ഘാടനം ചെയ്യും.
അബുദാബി: ആഗോള കരിസ്മാറ്റിക് സമൂഹത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ യു.എ.ഇ തല ആഘോഷങ്ങളുടെ ഉദ്ഘാടനവും, യു.എ.ഇ മലയാളം കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വാര്‍ഷികവും, അബുദാബി കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മയുടെ 24 മത് ആനിവേഴ്‌സറിയും സംയുക്തമായി 'സദ്വാര്‍ത്ത' എന്ന പേരില്‍ ഡിസംബര്‍ 11, 2017 ഞായാറാഴ്ച അബുദാബി സെ.ജോസഫ് കത്തീഡ്രലില്‍ വച്ച് നടത്തപെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന പരിപാടികള്‍ അഭിവന്ദ്യ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഉദ്ഘാടനം ചെയ്യും. കേരള കരിസ്മാറ്റിക് സേവന സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഫാദര്‍.ഷാജന്‍ തേര്‍മഠം മുഖ്യ പ്രഭാഷണം നടത്തും.

പരിപാടികള്‍ക്ക് സ്പിരിച്വല്‍ ഡയറക്ടേഴ്‌സ് റവ ഫാ ജോണ്‍ പടിഞ്ഞക്കര, റവ ഫാ ബിജു പണിക്കപ്പറമ്പില്‍, റവ ഫാ ബേബിച്ചന്‍ എര്‍ത്തയില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോളി ജോര്‍ജ് കാവാലം, വര്‍ഗീസ് തോട്ടാന്‍ ആന്റണി, ജോസഫ് കെ.ഇ, ജെറി ഗോമസ്, സജിത്ത് സാര്‍ത്തോ എന്നിവര്‍ നേതൃത്വം നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിവിധ ഇടവകളിലെ കരിസ്മാറ്റിക് ക്ക് കൂട്ടായ്മകള്‍ നേതൃത്വം നല്‍കുന്ന കലാപരിപാടികളും യു.എ ഇ യിലെ കരിസ്മാറ്റിക് കൂട്ടായ്മകളുടെ ചരിത്രം വിളിച്ചോതുന്ന എക്‌സിബിഷന്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. (വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ സജിത്ത് സാര്‍ത്തോ 0505325779 )












Click it and Unblock the Notifications