കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണം; സാദിഖലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥി

Google Oneindia Malayalam News

ദുബായ് : ദുബായ് അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം ഇരുപതാമത് സെഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബായ് കെ.എം.സി.സി.യെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും വ്യക്തമാക്കി.

ഈ മാസം 22 ന് ബുധനാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യുവപ്രഭാഷകനും ഗവേഷകനുമായ റാഷിദ് ഗസ്സാലി 'ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ദുബായ് കെ.എം.സി.സി.യും ഹോളിഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ ഓരോ വര്‍ഷവും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.

holyquran

കേരളത്തില്‍ നിന്നുള്ള ശ്രദ്ധേയരായ പണ്ഡിതരെയും പ്രഭാഷകന്മാരെയുമാണ് ദുബായ് കെ.എം.സി.സി. ഓരോ റമദാന്‍ പ്രഭാഷണത്തിനുമായി കൊണ്ടുവരുന്നത്. പ്രവാസിയുടെ സാമ്പത്തികവും സാമുഹ്യവുമായ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി ശ്രദ്ധേയമായ കണ്ടെത്തലുകളും ബോധവത്കരണവും നടത്തി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ പരിശീലകന്‍ കൂടിയാണ് ഈ പ്രാവശ്യത്തെ പ്രഭാഷകന്‍ റാഷിദ് ഗസ്സാലി. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സൈന്‍' മനുഷ്യ വിഭവശേഷി പരിശീലന കേന്ദ്രത്തിന്റെ ഡയരക്ടര്‍ കൂടിയാണ് ഈ യുവ പ്രഭാഷകന്‍.

ഗഹനമായ ചിന്തക്കും പഠനത്തിനും വഴിയൊരുക്കുന്ന പ്രഭാഷണം കൊണ്ട് സമ്പന്നമായിമാറുന്ന റമദാന്‍ പ്രഭാഷണ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്ക് ദുബായ് കെ.എം.സി.സി. തുടക്കം കുറിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റമദാന്‍ പ്രഭാഷണ വേദിയിലേക്ക് ദുബായിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിപുലമായ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് 0503572400 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്.

English summary
Sadiq Ali Shihab Thangal the chief guest of Dubai International Holy Quran Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X